ജിദ്ദ : ടൂറിസം മേഖലയിൽ അതിവേഗം വളർച്ച കൈവരിച്ച് സൗദി അറേബ്യ. വേൾഡ് ടൂറിസം ഓർഗനൈസേഷന്‍റെ റിപ്പോർട്ട് പ്രകാരം, വിദേശ ടൂറിസ്റ്റുകളുടെ ധനവിനിയോഗത്തിൽ ആഗോള തലത്തിൽ സൗദി അറേബ്യ പന്ത്രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നു. 2019-ൽ ഈ പട്ടികയിൽ 27-ാം സ്ഥാനത്തായിരുന്ന സൗദി അറേബ്യ, നാല് വർഷത്തിനുള്ളിലാണ് 15 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയിരിക്കുന്നത്. ആദ്യ 50 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ സ്ഥാനം മെച്ചപ്പെടുത്തിയത് സൗദി അറേബ്യയാണ്.
ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ ജി-20 രാജ്യങ്ങളിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും ധനവിനിയോഗത്തിലും ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയത് സൗദി അറേബ്യയിലായിരുന്നു. 2019 ലെ അതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, ഈ വർഷം സൗദിയിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 73 ശതമാനവും വിദേശ വിനോദസഞ്ചാരികളുടെ ധനവിനിയോഗത്തിൽ 207 ശതമാനവും വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.
ടൂറിസ്റ്റുകളുടെ എണ്ണത്തിലെ ഗണ്യമായ വർധനവ് സൗദിയിലെ ആകർഷകമായ ടൂറിസം ഓപ്ഷനുകളിലും അവയുടെ വൈവിധ്യത്തിലും യാത്രക്കാരുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തിൽ 2019 നെ അപേക്ഷിച്ച് ഈ കൊല്ലം വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 93 ശതമാനം വർധന രേഖപ്പെടുത്തിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.