മനാമ : ബഹ്‌റൈൻ പ്രതിഭ നാടക രചനക്ക് മാത്രമായി ഏർപ്പെടുത്തിയ രാജ്യാന്തര പുരസ്‌കാരത്തിന് ഡോ. ചന്ദ്രദാസ് അർഹനായി. ’റിയലി സോറി ഇതൊരു ഷേക്സ്പിയർ നാടകമല്ല’ എന്ന നാടകത്തിന്‍റെ രചനയ്ക്കാണ് പുരസ്‌കാരമെന്ന് ബഹ്‌റൈൻ പ്രതിഭ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇരുപത്തയ്യായിരം രൂപയും ഫലകവുമടങ്ങിയതാണ് അവാർഡ്. ഡോ. ചന്ദ്രദാസ് കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോകധർമി തിയറ്റര്‍ ഗ്രൂപ്പ് ഡയറക്ടര്‍ കൂടിയാണ്.
കവിയും ചിന്തകനും, സാഹിത്യ അക്കാദമി ചെയർമാനുമായ കെ.സച്ചിദാനന്ദൻ ചെയർമാനായ നാടക പ്രവർത്തകനായ ഡോ: സാംകുട്ടി പട്ടംകരി അടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മൺമറഞ്ഞ നാടക കലാകാരൻ പപ്പൻ ചിരന്തനയുടെ പേരിൽ ഓടിൽ തീർത്ത ഫലകം രൂപ കല്പന ചെയ്തതും ചിത്രകാരൻ കൂടിയായ ഡോ. സാംകുട്ടി പട്ടംകരിയാണ്.
കണ്ണൂരിലെ പ്രസിദ്ധ ശിൽപി പ്രവീൺ രുഗ്മയാണ് ഫലകം നിർമിച്ചിരിക്കുന്നത്.ഇത്തവണത്തെ 39 എൻട്രികളിൽ അഞ്ചു നാടകങ്ങളാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഖബറുകൾക്ക് പറയാനുള്ളത്: റഫീഖ് മംഗലശ്ശേരി,ഉണ്ടയുടെ പ്രേതം- വിമീഷ് മണിയൂര് ,സഖാവ് അരാക്കല്‍ – മൊറാഴ സമര നായകന്‍,ശ്രീധരന്‍ സംഘമിത്ര,ഗന്ധ ചരിതം- ശരത് ചന്ദ്രൻ. എന്‍ എന്നിവയാണ് മറ്റ് നാല് നാടകങ്ങൾ.
കേരളത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി അവാർഡ് സമ്മാനിക്കും. ജനറൽ സെക്രടറി മിജോഷ് മൊറാഴ, പ്രസിഡന്റ് ബിനു മണ്ണിൽ നാടക വേദി കൺവീനർ എൻ.കെ. അശോകൻ, രക്ഷാധികാരി സമിതി അംഗം എൻ കെ വീര മണി, കേന്ദ്ര കമ്മിറ്റി അംഗം നിഷ സതീശ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.