Breaking News

സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ കൂറ്റൻ ലോജിസ്റ്റിക്സ് ഹബ് വരുന്നു; 66 കമ്പനികളുടെ പങ്കാളിത്തം

ദമ്മാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോകതലത്തിലുള്ള ആധുനിക ലോജിസ്റ്റിക്സ് കേന്ദ്രം സ്ഥാപിക്കാൻ നീക്കം. സർക്കാർ-സ്വകാര്യ പങ്കാളിത്തത്തിലായുള്ള ഈ വിപുലമായ പദ്ധതിയിൽ 66 കമ്പനിയുടെയും കൺസോർഷ്യങ്ങളുടെയും സഹകരണമുണ്ടാകും. രാജ്യത്തെ ലോജിസ്റ്റിക്സ് മേഖലയെ വളർത്തുന്നതിനും ആഗോള വ്യാപാര മാപ്പിൽ സുപ്രധാന സ്ഥാനമുറപ്പിക്കുന്നതിനും ഇത് വഴിതെളിയുമെന്ന് പ്രതീക്ഷിക്കുന്നു.

നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷന്റെ (NCP) നേതൃത്വത്തിലാണ് ഈ പദ്ധതി മുന്നോട്ടു പോകുന്നത്. ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലുള്ള എട്ടര ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്താണ് നിർമ്മാണം നടക്കുക. അത്യാധുനിക സൗകര്യങ്ങളും വൻ സംഭരണശേഷിയുമുള്ള ലോജിസ്റ്റിക്സ് സേവനങ്ങളെ ഏകീകരിക്കുകയും ഗതാഗതം, സംഭരണം, വിതരണം തുടങ്ങിയ മേഖലകളിൽ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ നടപ്പാക്കലിലൂടെ സൗദി അറേബ്യയുടെ സാമ്പത്തിക വളർച്ചക്കും അന്താരാഷ്ട്ര വ്യാപാര ബന്ധങ്ങൾക്കും വലിയ ഉണർവുണ്ടാകുമെന്ന കാര്യത്തിൽ സർക്കാർ പ്രതീക്ഷയിലാണ്.

66 ലധികം പ്രമുഖ കമ്പനികൾ ഇതിനകം തന്നെ പങ്കാളിത്തത്തിനുള്ള താൽപര്യവും നിക്ഷേപ സൗകര്യങ്ങളും രേഖപ്പെടുത്തി കഴിഞ്ഞതായി എൻസിപി അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.