Breaking News

ദുബൈയിൽ വാഹന പരിശോധനയ്ക്ക് ഇനി ഓൺലൈൻ ബുക്കിങ് നിർബന്ധം: ജൂൺ 2 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിൽ

ദുബൈ : ദുബൈയിലെ വാഹന പരിശോധനക്കായി ഇനി ഓൺലൈൻ ബുക്കിങ് നിർബന്ധമാകും. ജൂൺ 2 മുതൽ പുതിയ സംവിധാനം പ്രാബല്യത്തിലാകും എന്ന് ദുബൈ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഓൺലൈൻ ബുക്കിങ് ഇല്ലാതെ പരിശോധനക്കെത്തുന്ന ഉപഭോക്താക്കളിൽ നിന്ന് 100 ദിർഹം അധിക സേവന ഫീസ് ഈടാക്കുമെന്നും അറിയിച്ചു.

ദുബൈയിലെ 27 സാങ്കേതിക പരിശോധനാ കേന്ദ്രങ്ങളിൽ ഈ സംവിധാനം ബാധകമായിരിക്കും. ഉപയോക്താക്കൾക്ക് RTA ദുബൈ സ്മാർട്ട് ആപ് വഴിയോ വെബ്‌സൈറ്റ് വഴിയോ പരിശോധനയ്ക്ക് മുൻകൂർ സമയം بک്ചെയ്യാം. വാഹന പരിശോധനയ്ക്കുള്ള തിരക്കു കുറയ്ക്കാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനുമാണ് പുതിയ നടപടി.

തസ്ജീൽ ഹത്ത സെന്ററിൽ ഈ നിയമത്തിൽ ഇളവുണ്ടാകും. കൂടാതെ, മുൻകൂർ അപ്പോയിന്റ്മെന്റ് ഇല്ലാതെ എത്തുന്നവർക്ക് വാക്ക്-ഇൻ സേവനം 19 പരിശോധനാ കേന്ദ്രങ്ങളിൽ ലഭ്യമാകും. എന്നാൽ, ഇവർക്ക് 100 ദിർഹം അധിക സേവന ഫീസ് ബാധകമാകും.

നിശ്ചയദാർഢ്യ വിഭാഗത്തിൽപ്പെട്ടവരും മുതിർന്ന പൗരന്മാരും ഓൺലൈൻ അപ്പോയിന്റ്മെന്റ് ഇല്ലാതെ പരിശോധനക്ക് എത്താൻ അനുവദിക്കപ്പെടും.

2023 ഒക്ടോബറിൽ ഖിസൈസ്, അൽ ബർഷ തസ്ജീൽ സെന്ററുകളിൽ പൈലറ്റ് പദ്ധതിയായി ഈ സംവിധാനം ആരംഭിച്ചിരുന്നു. ഉപഭോക്തൃ കാത്തിരിപ്പ് സമയം 46 ശതമാനം വരെ കുറയുകയും സംരംഭം വിജയകരമാകുകയും ചെയ്തുവെന്ന് RTA വ്യക്തമാക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.