റിയാദ് : വെള്ളം വെറുതെ പാഴാക്കിയാൽ രണ്ട് ലക്ഷം വരെ പിഴ ചുമത്തുമെന്ന മുന്നറിയിപ്പുമായി സൗദി പരിസ്ഥിതി ജല കാർഷിക മന്ത്രാലയം. അഞ്ചു പ്രധാന മേഖലകളിലെ അലക്ഷ്യമായ ജല ഉപയോഗത്തിനാണ് പിഴ ഈടാക്കുക. നഗരം, കാർഷികം, വ്യാവസായം, സേവനം, പൊതുവിപുലീകരണം എന്നീ മേഖലകളാണിവ.
കാര്യക്ഷമതയില്ലാത്ത പ്ലമ്പിങ് ഉപകരണങ്ങൾ ഉപയോഗിച്ചാൽ ലഭിക്കുക 10,000 റിയാൽ പിഴയായിരിക്കും. ചോർച്ചയുള്ള ജല സംഭരണികൾ ശ്രദ്ധയിൽ പെട്ടാൽ 50,000 റിയാൽ വരെ പിഴ ഒടുക്കണം. അനുയോജ്യമല്ലാത്ത ജലസേചന സംവിധാനം അല്ലെങ്കിൽ സംവിധാനത്തിന്റെ ചോർച്ച എന്നിവക്ക് പിഴ ലഭിക്കുക 10,000 റിയാലായിരിക്കും. പൊതു ജനങ്ങൾ ഉപയോഗിക്കുന്ന ജല സ്രോതസ്സുകളിൽ ബോധവത്കരണ നോട്ടീസുകൾ പതിക്കാത്തവർക്കെതിരെയും നടപടി ഉണ്ടാകും.
കാർഷിക മേഖലയിൽ ജല സംരക്ഷണവുമായി ബന്ധപ്പെട്ട ലൈസൻസുകൾ ഇല്ലാതെ ജലം ഉപയോഗിക്കരുത്. 100,000 റിയാലായിരിക്കും നിയമ ലംഘനത്തിന് പിഴ. പ്രവർത്തനക്ഷമമായ ജലസേചന സാങ്കേതികവിദ്യകളും ഉപകരണങ്ങളും ഉപയോഗിക്കാത്തവർക്കെതിരെയും നടപടി ഉണ്ടാകും. മാനദണ്ഡങ്ങൾ പാലിക്കാതെ വ്യാവസായിക മേഖലയിലെ ജല ഉപഭോഗത്തിന് 200,000 റിയാൽ പിഴ ചുമത്തും. നഗര മേഖലയിൽ ജലസംരക്ഷണത്തിന് മന്ത്രാലയം നിർദ്ദേശിച്ച മോഡലുകൾ നടപ്പാക്കാത്തവരും ഇതേ തുക പിഴ നൽകേണ്ടി വരും. ജലം സംരക്ഷിക്കുക, ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക, ഉല്പാദന ക്ഷമത വർധിപ്പിക്കുക എന്നിവയുടെ ഭാഗമായാണ് നടപടി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.