Breaking News

ഹജ്ജിനായി ഒരുങ്ങി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി ;പരിശീലന പരിപാടികൾ ആരംഭിച്ചു

റിയാദ് : ഹജ്ജ് സീസണ് മുന്നോടിയായി തയ്യാറെടുപ്പുകൾ നടത്തി സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി. തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട പരിശീലനങ്ങൾക്കും പദ്ധതികൾക്കുമാണ് തുടക്കമായത്. മിന ആശുപത്രിയിലെ നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് സെന്ററിൽ പ്രവർത്തനം ഇതുമായി ബന്ധപ്പെട്ട് വികസിപ്പിച്ചിട്ടുണ്ട്.
ഗവൺമെന്റ് ഏജൻസികളുടെ ഏകോപനം ശക്തമാക്കുന്ന പ്രവർത്തനങ്ങൾക്കും തുടക്കമായി. ഭക്ഷ്യ വിഷബാധ അവബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ബോധവത്കരണ പരിപാടികൾ മക്കയിലടക്കം നടന്നു വരുന്നുണ്ട്. ഭക്ഷ്യ വിഷബാധ കേസുകളിൽ വേഗത്തിലുള്ള പരിഹാര പദ്ധതികളും നടപ്പിലാക്കി. അടിയന്തര സാഹചര്യങ്ങളിൽ പെട്ടെന്നുള്ള പ്രതികരണത്തിനായുള്ള ഏകോപന പ്രവർത്തനങ്ങൾ തുടരുകയാണ്. ആരോഗ്യകരമായ ഭക്ഷണം തീർത്ഥാടകർക്കെത്തിക്കുക, മലിനീകരണവും, ഭക്ഷണം വെറുതെ കളയുന്നത് തടയുക എന്നിവക്കായുള്ള പ്രവർത്തനങ്ങളും ഊർജ്ജിതപ്പെടുത്തി. ആരോഗ്യകരവും സുരക്ഷിതവുമായ ഹജ്ജ് കാലം തീർത്ഥാടകർക്ക് നൽകുന്നതിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.