Breaking News

സൗദിയിൽ ബാങ്ക് വായ്പകളില്‍ 12 ശതമാനം വളര്‍ച്ച.

ജിദ്ദ : സൗദിയിൽ ഒരു വര്‍ഷത്തിനിടെ ബാങ്ക് വായ്പകളില്‍ 12.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ഇക്കഴിഞ്ഞ മൂന്നാം പാദാവസനത്തോടെ വായ്പകള്‍ 2,853 ബില്യൻ റിയാലായി ഉയര്‍ന്നു. 2023 മൂന്നാം പാദത്തില്‍ ഇത് 2,543 ബില്യൻ റിയാലായിരുന്നു. ഒരു വര്‍ഷത്തിനിടെ ബാങ്ക് വായ്പകളില്‍ 310 ബില്യൻ റിയാലിന്‍റെ വര്‍ധന രേഖപ്പെടുത്തി. ബാങ്ക് വായ്പകളില്‍ 48 ശതമാനം ദീര്‍ഘകാല വായ്പകളാണ്. ഈ വിഭാഗത്തിലെ 1,354 ബില്യൻ റിയാലിന്‍റെ ലോണുകള്‍ ബാങ്കുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 225.2 ബില്യൻ റിയാല്‍ വ്യക്തിഗത വായ്പകളാണ്. 
ഒരു കൊല്ലത്തിനിടെ ഹ്രസ്വകാല വായ്പകളില്‍ 12.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഹ്രസ്വകാല വായ്പകള്‍ 947.8 ബില്യൻ റിയാലില്‍ നിന്ന് 1,066 ബില്യൻ റിയാലായി ഉയര്‍ന്നു. ഇടത്തരംകാല വായ്പകള്‍ ഇക്കാലയളവില്‍ 16.9 ശതമാനം തോതില്‍ ഉയര്‍ന്ന് 369.4 ബില്യൻ റിയാലില്‍ നിന്ന് 431.7 ബില്യൻ റിയാലായി. ദീര്‍ഘകാല വായ്പകളില്‍ 10.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 
ദീര്‍ഘകാല വായ്പകള്‍ 1,226 ബില്യൻ റിയാലില്‍ നിന്ന് 1,354 ബില്യൻ റിയാലായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനിടെ വ്യക്തിഗത വായ്പകള്‍ 20.1 ശതമാനം തോതില്‍ ഉയര്‍ന്നതായും സെന്‍ട്രല്‍ ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.