Breaking News

സൗദിയിൽ ട്രാഫിക് പിഴ ഇളവ് നൽകുക ഒരുമാസം കൂടി

റിയാദ്: ട്രാഫിക് പിഴകളിൽ 50 ശതമാനം ആനുകൂല്യം നൽകുന്ന പദ്ധതി ഒരുമാസത്തിനുള്ളിൽ അവസാനിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്. ഗതാഗത നിയമ ലംഘനങ്ങളിൽ ഇളവ് നൽകി കൊണ്ടുള്ള ഈ പദ്ധതി കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് പ്രഖ്യാപിച്ചിരുന്നത്. അടുത്ത മാസം 18നായിരിക്കും ഇളവ് ലഭിക്കാനുള്ള അവസരം അവസാനിക്കുക.കഴിഞ്ഞ വർഷം ഏപ്രിൽ 15 മുതലായിരുന്നു ആനുകൂല്യം നിലവിൽ വന്നത്. ആഭ്യന്തര മന്ത്രാലയമായിരുന്നു ഇളവ് പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ ആയിരുന്നു തുടക്കത്തിൽ ഇളവ് അനുവദിച്ചത്. ഒക്ടോബർ 19 ന് പദ്ധതി അടുത്ത ആറു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ കാലാവധിയാണ് അടുത്ത മാസം പതിനെട്ടോടെ അവസാനിക്കുക. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് മുൻപ് ചുമത്തിയ പിഴകൾക്കാണ് ആനുകൂല്യം ലഭിക്കുക. സ്വദേശികൾക്കും വിദേശികൾക്കും അവസരം ഉപയോഗിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. വാഹനാഭ്യാസം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങി ഗുരുതര ലംഘനങ്ങൾക്ക് ഇളവ് അനുവദിക്കില്ല. ആനുകൂല്യം പരമാവധി ഉപയോഗിക്കണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.