Breaking News

സൗദിയിൽ ഇന്ന് മുതൽ ടാക്‌സി ഡ്രൈവർ കാർഡ് നിർബന്ധം

ജിദ്ദ: സൗദി അറേബ്യയിൽ ടാക്‌സി ഡ്രൈവർമാർക്ക് നിർബന്ധമാക്കിയ ഡ്രൈവർ കാർഡ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡ്രൈവർ കാർഡ് ലഭിക്കാത്തവർക്ക് നാളെ മുതൽ ടാക്‌സി വാഹനങ്ങൾ ഓടിക്കാൻ അനുവാദമില്ല. ഇത് വരെ ഡ്രൈവർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ ടാക്‌സി സ്ഥാപനവുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണമെന്ന് ബന്ധപ്പെട്ടർ അറിയിച്ചു.വിവിധ മേഖലകളിൽ നേരത്തെ നടപ്പാക്കിയ ഡ്രൈവർ കാർഡ് സംവിധാനമാണ് നാളെ മുതൽ ടാക്‌സി ഡ്രൈവർമാർക്കും നിർബന്ധമാക്കുന്നത്. ഇതിനായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നേരത്തെ തന്നെ ടാക്‌സി കമ്പനികൾക്കും സ്ഥാപനങ്ങൾക്കും നിർദേശം നൽകിയിരുന്നു.
ഡ്രൈവിംഗ് ലൈസൻസിന് പുറമെ തങ്ങളുടെ യോഗ്യത തെളിയിക്കുന്ന സാധുവായ ഡ്രൈവർ കാർഡില്ലാത്ത ആർക്കും മെയ് ഒന്ന് മുതൽ ടാക്‌സികളിൽ ജോലി ചെയ്യാൻ അനുവാദമില്ല. ടാക്സി, റെന്റ് എ കാർ, ഓൺലൈൻ ടാക്സി എന്നിവയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്ന നിയമാവലിയിലാണ് ഇക്കാര്യം വ്യവസ്ഥ ചെയ്യുന്നത്. ഡ്രൈവിംഗ് ലൈസൻസ് കാലാവധി, മെഡിക്കൽ സർട്ടിഫിക്കറ്റ്, പരിശീലന സർട്ടിഫിക്കറ്റ്, ഡ്രൈവറുടെ ക്രിമിനൽ പശ്ചാതലം തുടങ്ങിയവ പരിശോധിച്ച ശേഷമാണ് ഡ്രൈവർ കാർഡുകൾ അനുവദിക്കുക.
ടാക്‌സി സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യം വെച്ചുള്ളതാണ് പുതിയ നടപടി. ഇത് വരെ ഡ്രൈവർ കാർഡ് ലഭിച്ചിട്ടില്ലാത്തവർ തങ്ങളുടെ ടാക്‌സി കമ്പനികളുമായി ബന്ധപ്പെട്ട് നടപടികൾ പൂർത്തിയാക്കണം. ചരക്ക് ഗതാഗതം, വിദ്യാഭ്യാസ മേഖലയിലെ ഗതാഗതം, നഗരങ്ങൾക്കുള്ളിലെ ബസ് ഗതാഗതം തുടങ്ങി നിരവധി മേഖലകളിൽ ഈ സംവിധാനം കഴിഞ്ഞ വർഷങ്ങളിൽ നടപ്പാക്കിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ടാക്‌സി മേഖലയിലേക്കും പദ്ധതി വ്യാപിപ്പിച്ചത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

1 week ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

3 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.