Breaking News

സൗദിയിൽ അവയവദാനത്തിന് താൽപര്യം പ്രകടിപ്പിച്ച് 5,83,291 പേര്‍.

ജിദ്ദ : സൗദിയില്‍ മരണശേഷം അവയവദാനത്തിന് ആഗ്രഹം അറിയിച്ച് 5,83,291 പേര്‍ റജിസ്റ്റര്‍ ചെയ്തതായി സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അറിയിച്ചു. ഏറ്റവുമധികം ആളുകൾ അവയവദാനത്തിന് ആഗ്രഹം അറിയിച്ചിരിക്കുന്നത് റിയാദ് പ്രവിശ്യയിലാണ്. റിയാദിൽ 1,43,813 പേര്‍ അവയവദാനത്തിന് സമ്മതം അറിയിച്ചു. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 1,16,880 പേരും മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 65,877 പേരും നാലാം സ്ഥാനത്തുള്ള മദീനയില്‍ 23,406 പേരും അസീറില്‍ 23,393 പേരും അല്‍ഖസീമില്‍ 11,651 പേരും തബൂക്കില്‍ 10,284 പേരും ജിസാനില്‍ 9,474 പേരും ഹായിലില്‍ 5,500 പേരും അല്‍ജൗഫില്‍ 5,277 പേരും ഉത്തര അതിര്‍ത്തി പ്രവിശ്യയില്‍ 4,307 പേരും അല്‍ബാഹയില്‍ 1,793 പേരും നജ്‌റാനില്‍ 1,598 പേരും അവയവദാനത്തിന് ആഗ്രഹം അറിയിച്ചു.
അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ബോധവല്‍ക്കരണ ക്യാംപെയ്‌ന് തുടക്കം കുറിച്ചിട്ടുണ്ട്. വൃക്കരോഗികളുടെ ദുരിതങ്ങള്‍ വ്യക്തമാക്കുന്ന പ്രദര്‍ശനം ക്യാംപെയ്‌ന്റെ ഭാഗമായി സംഘടിപ്പിക്കുന്നു. സമൂഹത്തിലെ ഓരോ വ്യക്തിക്കും മരണ ശേഷം മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്ന സന്ദേശം പ്രചരിപ്പിക്കാനാണ്  ശ്രമിക്കുന്നത്. അവയവദാനത്തെ കുറിച്ച് തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും മരണ ശേഷമുള്ള അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച അവബോധം വര്‍ധിപ്പിക്കാനും ബോധവല്‍ക്കരണത്തിലൂടെ ശ്രമിക്കുന്നു. 
മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തവക്കല്‍നാ ആപ്പ് വഴി ഇക്കാര്യം റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. അവയവദാനത്തിനുള്ള ആഗ്രഹം പ്രകടിപ്പിച്ചുള്ള റജിസ്‌ട്രേഷന്‍ മാത്രമാണ് തവക്കല്‍നാ വഴി നടത്തുന്നത്. അവയവദാനത്തിന് ഇതുമാത്രം മതിയാകില്ല. മരണ ശേഷം ബന്ധുക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ മാത്രമേ അവയവങ്ങള്‍ നീക്കം ചെയ്യുകയുള്ളൂ. 
ജീവിച്ചിരിക്കെ അവയവം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ അംഗീകാരമുള്ള ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ സെന്ററിനെ സമീപിച്ച്  റജിസ്റ്റർ ചെയ്യാവുന്നതാണ് . ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട നിയമ, നിര്‍ദേശങ്ങള്‍ക്കനുസൃതമായി അവയവദാനത്തിന് ഇവര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തുകയാണ് ചെയ്യുക.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.