Breaking News

ഇന്ത്യൻ വിദ്യാർഥികൾക്ക് തിരിച്ചടി; പഠനാനന്തര തൊഴിൽ അനുമതി നിയന്ത്രണങ്ങളുമായി കാന‍ഡ.

ഒട്ടാവിയോ : നവംബർ 1 മുതൽ കാനഡയിൽ പഠനാനന്തര തൊഴിൽ അനുമതി (പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ്) ചട്ടങ്ങളിൽ മാറ്റം വരുത്തി. ഭാഷാസ്വാധീനം, തൊഴിൽ അനുമതി ലഭിക്കാവുന്ന മേഖലകൾ എന്നിവയിലാണ് പുതിയ വ്യവസ്ഥകൾ. സിഎൽബി സ്കോർ 7 നിർബന്ധമാക്കി. സിഇഎൽപിഐപി, ഐഇഎൽടിഎസ്, പിടിഇകോർ പരീക്ഷാഫലങ്ങൾ പരിഗണിക്കും. 

കാനഡയിൽ ദീർഘകാല തൊഴിലാളി ക്ഷാമമുള്ള കൃഷി, അഗ്രി ഫുഡ്, ആരോഗ്യം, സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ്, വ്യാപാരം, ഗതാഗതം തുടങ്ങിയ മേഖലകളിലെ പഠനത്തിനാണു മുൻഗണന. നിലവിലുള്ള പഠനാനന്തര തൊഴിൽ നിയമങ്ങൾക്കു പുറമേയാണിത്. അപേക്ഷകർ പോസ്റ്റ് ഗ്രാജ്വേഷൻ വർക്ക് പെർമിറ്റ് യോഗ്യതയുള്ള സ്ഥാപനത്തിൽ നിന്നു പഠനം പൂർത്തിയാക്കണം.
വിദേശ വിദ്യാർഥികളുടെ എണ്ണം 10% കുറയ്ക്കാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചതിന്റെ ഭാഗമായാണു നിയന്ത്രണങ്ങൾ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.