Saudi Arabia

സൗദിയില്‍ വാഹനാപകടം; ബേപ്പൂര്‍ സ്വദേശികളായ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

സൗദിയിലെ ബിഷയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടാ യത്.മരിച്ചവര്‍ മലയാളികളാ ണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.കോഴിക്കോട് ബേപ്പൂര്‍ പാണ്ടിക ശാലകണ്ടി മുഹമ്മദ് ജാബി ര്‍(48),ഭാര്യ ഷബ്ന(36),മക്കളായ സൈബ(ഏഴ്),സഹ (അ ഞ്ച്),ലുത്ഫി എന്നിവരാണ് മരിച്ചത്

സൗദി/കോഴിക്കോട്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു.കോഴിക്കോട് ബേപ്പൂര്‍ പാണ്ടികശാലകണ്ടി മുഹമ്മദ് ജാബിര്‍(48),ഭാര്യ ഷബ്ന(36),മക്കളായ സൈബ(ഏഴ്),സഹ (അഞ്ച്),ലുത്ഫി എന്നിവരാണ് മരിച്ചത്.സൗദിയിലെ ബിഷയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടാ യത്.മരിച്ചവര്‍ മലയാളികളാണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാ തത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.കിഴക്കന്‍ പ്രവിശ്യയിലെ ജു ബൈലില്‍ സ്വകാര്യ കമ്പനിയിലെ ജീ വനക്കാരനായ ജാബിര്‍ കമ്പനിയുടെ ജിസാന്‍ ശാഖയിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു അപകടം. അ ഞ്ച് പേരും അപകട സ്ഥ ലത്ത് തന്നെ മരിച്ചു.ജാബിറിന് ജോലി മാറ്റം കിട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ ജി സാനിലേക്ക് പോയത്.വീട്ട് സാധനങ്ങള്‍ ഒരു ട്രക്കില്‍ കയറ്റി അയച്ച ശേഷം കാറില്‍ അനു ഗമിക്കുകയാ യിരുന്നു കുടുംബം.

സാധനങ്ങളുമായി വാഹനം ജിസാനിലെത്തിയെങ്കിലും കുടുംബം എത്തിയിരുന്നില്ല.തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിക്കാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് റിയാദില്‍ നിന്നും 198 കിലോ മീറ്റര്‍ അകലെ വെച്ച് വാഹനാപകടത്തില്‍ മരിച്ചതായി അറിഞ്ഞത്.അല്‍- റെയ്ന്‍ ആശുപത്ര യിലെ മോര്‍ച്ചറിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി സന്നദ്ധ പ്രവര്‍ത്തകരും എംബസിയും ഇടപെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.