Home

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ് ; ഇന്ന് 800 രൂപ കൂടി, പവന്‍ വില 39,520

ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. യുദ്ധസാ ഹചര്യം അയയാതെ നിന്നാല്‍ സ്വര്‍ണം പവന് 40,000 കടക്കുമെന്നാണ് വിലയിരുത്ത പ്പെടുന്നത്.

കൊച്ചി: യുക്രൈന്‍ പ്രതിസന്ധിയില്‍ ഓഹരി വിപണികള്‍ ആടിയുലഞ്ഞതോടെ സ്വര്‍ണ വിലയില്‍ വീ ണ്ടും കുതിപ്പ്. ഇന്ന് 800 രൂപയാണ് പവന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,520 രൂപ. ഗ്രാ മിന് നൂറു രൂപ കൂടി 4940 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

യുക്രൈന്‍ യുദ്ധവും തുടര്‍ന്ന് റഷ്യയ്ക്കെതിരെ ലോകരാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധവും മൂലധന വിപ ണിയിലെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഇന്നു വ്യാപാരം പുനരാരംഭിച്ച ഓഹരി വിപണി കനത്ത നഷ്ടത്തിലാണ് തുടരുന്നത്. സെന്‍സെക്സ് 1500ലേറെയും നിഫ്റ്റി 450ഓളവും പോയിന്റ് താഴ്ന്നു.

ഓഹരി വിപണി നഷ്ടത്തില്‍ ആയതോടെ സുരക്ഷിത മാര്‍ഗം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണ ത്തിലേക്കു തിരിയുകയാണ്. ഇതാണ് വിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. യുദ്ധസാഹചര്യം അയയാതെ നിന്നാല്‍ സ്വര്‍ണം പവന് 40,000 കടക്കുമെന്നാണ് വിലയിരുത്തപ്പെടു ന്നത്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.