സ്വര്‍ക്കടത്ത് കേസില്‍ വിദേശത്തേയ്ക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷയേ യും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ സ്വര്‍ക്കടത്ത് കേസില്‍ നടപടികള്‍ മയപ്പെടുത്തിയ കസ്റ്റംസ് വീണ്ടും കേസന്വേഷണം സജീവമാക്കുന്നു. സ്വര്‍ ണക്കടത്ത് കേസില്‍ നിര്‍ണായക നീക്കവുമായാണ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് കസ്റ്റം സ്. വിദേശത്തേയ്ക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനേയും അറ്റാഷയേയും കേസില്‍ പ്രതി കളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. യുഎഇ കോണ്‍സല്‍ ജനറലിന് കസ്റ്റംസ് കാരണം കാണിക്കല്‍ നോട്ടീസ് അയിച്ചിട്ടുണ്ട്. നോട്ടീസിന് മറുപടി ലഭിച്ചാലും ഇല്ലെങ്കിലും ഇവര്‍ പ്രതികളാകുമെന്ന് കസ്റ്റംസ് അറിയിച്ചു.
ആറ് മാസം മുന്‍പാണ് ഇരുവരേയും പ്രതികളാക്കാന്‍ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചത്. ഇതുമായി ബന്ധപ്പെട്ടുള്ള അനുമതി വിദേശകാര്യമന്ത്രാ ലയം കൊച്ചി കസ്റ്റംസിന് കഴിഞ്ഞ ദിവസമാണ് നല്‍ കിയത്. കോണ്‍സുല്‍ ജനറല്‍ ആയിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബിയും അറ്റാഷ റാ ഷിദ് ഖമീസ് അലിയും സ്വര്‍ണം പിടിച്ചതിന് പിന്നാലെ യുഎഇയിലേക്ക് കടന്നിരുന്നു.
ജൂണ്‍ 30നാണ് ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി സ്വര്‍ണം വിമാനത്താവളത്തിലെത്തുന്നത്. ജൂലൈ അഞ്ചിന് ഇതില്‍ പതിനാലരക്കോടിയുടെ സ്വര്‍ ണം ഉണ്ടെന്ന് കണ്ടെത്തി. ഈ ബാഗ് കോണ്‍സല്‍ ജനറലിന്റെ പേരില്‍ വന്ന നയതന്ത്ര ബാഗാണ്. അതിനാല്‍ തന്റെ ബാഗ് തുറക്കുന്നത് തടയാന്‍ അറ്റാഷയും കോണ്‍സല്‍ ജനറലും കസ്റ്റംസിന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ ശ്രമം പരാജയപ്പെട്ടതോടെ ഇവര്‍ യുഎഇയിലേക്ക് കടക്കുകയായിരന്നു.
കേസ് രജിസ്റ്റര്‍ ചെയ്തതോടെ കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ സ്വപ്ന സുരേഷും സന്ദീപും അടക്കം 24 പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്വപ്നയും സന്ദീപും അറ്റാഷയ്ക്കും കോണ്‍സല്‍ ജനറലും എതിരെ മൊഴിയും നല്‍കിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.