Breaking News

സ്വദേശിവൽക്കരണം: ഖത്തരികൾക്ക് സ്വകാര്യമേഖലയിൽ തൊഴിൽ പരിശീലനവുമായി സർക്കാർ

ദോഹ : ഖത്തറിലെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി സ്വദേശികൾക്ക് പ്രത്യേക പരിശീലനവുമായി ഖത്തർ തൊഴിൽ മന്ത്രാലയം. സ്വകാര്യമേഖലയിൽ തൊഴിൽ തേടുന്ന സ്വദേശികൾക്ക് പരിശീലനം നൽകുന്നതിന് സ്റ്റാർലിങ്ക് എന്ന സ്ഥാപനവുമായി മന്ത്രാലയം കരാറിൽ ഒപ്പുവച്ചു.
സ്വദേശികളുടെ തൊഴിൽ രംഗത്തുള്ള കഴിവുകൾ വികസിപ്പിക്കാനും തൊഴിൽ വിപണിയിൽ അവരുടെ മത്സരശേഷി വർധിപ്പിക്കാനുമാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയിലെ തൊഴിലിടങ്ങളിൽ സ്വദേശികളെ സജ്ജരാക്കുന്നതിന് തൊഴിൽ മന്ത്രാലയം ആരംഭിച്ച ‘കവാദിർ’ പ്ലാറ്റ്‌ഫോമിൽ റജിസ്റ്റർ ചെയ്തിട്ടുള്ള സർവകലാശാലാ ബിരുദധാരികളുടെ തൊഴിൽ നൈപുണ്യം മെച്ചപ്പെടുത്തുന്നതിനുള്ള പരിശീലനങ്ങളാണ് സ്റ്റാർലിങ്ക് നൽകുക.
ബിരുദധാരികളായ സ്വദേശികളെ പരിശീലിപ്പിക്കുന്നതിനും യോഗ്യത നേടുന്നതിനും ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ അവരുടെ കഴിവുകൾ വികസിപ്പിക്കുക, തൊഴിൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവരെ പ്രാപ്തരാക്കുക എന്നിവയാണ് കരാർ ലക്ഷ്യമിടുന്നത്. ഈ സംരംഭം അവർക്ക് അനുയോജ്യമായ സ്വകാര്യ മേഖലയിലെ തൊഴിൽ നേടാനുള്ള സാധ്യത മെച്ചപ്പെടുത്തും. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ സ്വദേശികളുടെ പങ്കാളിത്തം വർധിപ്പിക്കാനും പ്രമുഖ കമ്പനികളിൽ തൊഴിൽ ഉറപ്പാക്കാനും ഇതുവഴി സാധിക്കുമെന്നാണ് മന്ത്രാലയം കണക്കുകൂട്ടുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.