ദോഹ : ഖത്തർ ദേശീയ ദിനം പ്രമാണിച്ച് രണ്ട് ദിവസം അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. 18ന് നടക്കുന്ന ഖത്തറിന്‍റെ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി 18 , 19 എന്നീ തീയതികളിലായിരിക്കും അവധി. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾക്ക് അന്ന് അവധിയായിരിക്കും. എന്നാൽ രണ്ട് ദിവസത്തെ അവധി സ്വകാര്യ മേഖലയിൽ ബാധകമാണോ എന്ന് വ്യക്തമല്ല.
സാധാരണഗതിയിൽ സ്വകാര്യ സ്ഥാപനങ്ങൾക്ക് ഡിസംബർ 18ന് ദേശീയ ദിനം പ്രമാണിച്ച് അവധി നൽകാറുണ്ട്. രണ്ട് ദിവസം ദേശീയ അവധി പ്രഖ്യാപിച്ചതോടെ ഫലത്തിൽ രാജ്യത്ത് നാല് ദിവസം സർക്കാർ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. വാരാന്ത്യ അവധിയായ വെള്ളി, ശനി കഴിഞ്ഞ് ഞായറാഴ്ച മാത്രമായിരിക്കും സർക്കാർ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.