ഭര്‍ത്താവ് ഉണ്ണിയ്ക്കെതിരെ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഉണ്ണി തന്നെ പീഡിപ്പിക്കുന്നുവെന്നായിരുന്നു പ്രിയങ്കയുടെ പരാതി
തിരുവനന്തപുരം: രാജന്‍ പി ദേവിന്റെ മകനും നടനുമായ ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍. ഭര്‍ത്തൃപീഡനമാണ് മരണകാരണമെന്ന് പ്രിയങ്കയുടെ കുടുംബം ആരോപിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടില്‍ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് ഉണ്ണിയ്ക്കെതിരെ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവ് ഉണ്ണി തന്നെ പീഡിപ്പിക്കുന്നുവെന്ന് പ്രിയങ്കയുടെ പരാതി. പ്രിയങ്കയുടെ അമ്മയുടേതടക്കം ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഉണ്ണി പ്രിയങ്കയെ ഉപദ്രവിച്ചതിന്റെയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പൊലീസിന് കൈമാറി. ഭര്‍ത്താവ് ഉണ്ണിയ്ക്കെതിരെ മരിക്കുന്നതിന്റെ തലേന്ന് പ്രിയങ്ക വട്ടപ്പാറ പൊലീസ് സ്റ്റേഷ നില്‍ പരാതി നല്‍കിയിരുന്നു. പീഡനത്തെ കുറിച്ച് പ്രിയങ്ക തുടക്കത്തില്‍ വീട്ടില്‍ പറഞ്ഞിരുന്നില്ല. പീഡനം സഹിക്കാതെ വന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഉണ്ണി പ്രിയങ്കയുടെ ആഭരണങ്ങള്‍ വിറ്റഴിച്ചെന്നും ഇടയ്ക്കിടെ പണം ആവശ്യപ്പെടാറു ണ്ടായിരുന്നെ ന്നും ബന്ധുക്കള്‍ പറയുന്നു. മര്‍ദിച്ചതിന്റെ പാടുകള്‍ ശരീരത്തിലുണ്ട്. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ ചിലത് പ്രിയങ്ക തന്നെ റെക്കോഡ് ചെയ്തിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ഉണ്ണിക്കെ തിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച് പൊലീസില്‍ പരാതി നല്‍കിയ പ്രിയങ്കയെ അടുത്ത ദിവസം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് കുടുംബം പറയുന്നത്.
2019 നവംബര്‍ 21നായിരുന്നു പ്രിയങ്കയുടെയും ഉണ്ണിയുടെയും വിവാഹം.ഭര്‍ത്താവുമായുള്ള പ്രശ്ന ത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ സ്വന്തം വീട്ടിലെത്തുന്നത്. പ്രിയങ്കയുടെ സഹോദരന്റെ പരാതിയില്‍ തിരുവനന്തപുരം വട്ടപ്പാറ പോലീസ് അന്വേഷണം ആരംഭിച്ചു. അന്തരിച്ച സിനിമാതാരം രാജന്‍ പി ദേവിന്റെ മകനാണ് ഉണ്ണി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.