3,43,144 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 4,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,62,317 ആയി ഉയര്‍ന്നു
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. 24 മണിക്കൂറിനിടെ 3,43,144 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 4,000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,62,317 ആയി ഉയര്‍ന്നു.
പുതുതായി 3,44,776 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,00,79,599 ആയി ഉയര്‍ന്നു. നിലവില്‍ 37,04,893 പേരാണ് ചികിത്സയില്‍ വരുന്നത്. നിലവില്‍ 17,92,98,584 പേര്‍ക്ക് വാക്സിന്‍ നല്‍കിയതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 42,585പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
10 സംസ്ഥാനങ്ങളില്‍ പ്രതിദനരോഗികളുടെ നിരക്ക് 72.37 ശതമാനമാണ്. മഹാരാഷ്ട്രയിലാണ് ഏറ്റ വും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പാര്‍ട്ട് ചെയ്തത് ; 42,582 പേര്‍. കേരളം (39,955)രണ്ടാമതും കര്‍ ണാടക (35,297)മൂന്നാമതുമാണ്.
ദേശീയ മരണനിരക്ക് നിലവില്‍ 1.09 ശതമാനമാണ്. 10 സംസ്ഥാനങ്ങളിലാണ് 72.70 ശതമാനം മരണവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ മരണം 850. രാജ്യത്ത് ഇന്നു രാവിലെ വരെ രോഗമുക്തരായവരുടെ എണ്ണം രണ്ട് കോടി കടന്നു. 2,00,79,599 പേരാണ് രോഗമുക്തി നേടിയത്. 83.50 ശതമാനമാണ് ദേശീയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ 3,44,776 പേര്‍ രോഗമുക്തരായി. കഴിഞ്ഞ നാല് ദിവസങ്ങളില്‍ മൂന്ന് ദിവസവും രോഗമുക്തിനേടിയവരുടെ എണ്ണം പുതിയ രോഗബാധിതരേക്കാാള്‍ കൂടുതലായിരുന്നു.
മൂന്നാം ഘട്ട വാക്സിനേഷന്‍ യജ്ഞം പുരോഗമിക്കുകയാണ്. 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18 മുതല്‍ 44 വയസ്സ് പ്രായമുള്ള 39,26,334 ഗുണഭോക്താകള്‍ക്ക് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,40,706 പേര്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ ലഭിച്ചത്. കേരളത്തില്‍ 1,149 പേര്‍ക്കാണ് ഈ വിഭാഗത്തില്‍ ഇതുവരെ വാക്സിന്‍ ലഭിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.