ദുബായ് : സ്‌കൂൾ വിദ്യാർഥികൾക്കായി യുഎഇയിലെ ആദ്യത്തെ എഐ, റോബട്ടിക്‌സ് ഓപൺ മത്സരമായ ‘സ്റ്റോഗോകോംപ്’ ദുബായ് സർവകലാശാലയിൽ ആരംഭിച്ചു. 9 മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾക്കായള്ള മത്സരം എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റിയും റോബോട്ടിക്‌സ് ഓട്ടോമേഷൻ സൊസൈറ്റിയും ചേർന്നാണ് സംഘടിപ്പിക്കുന്നത്.നവീകരണത്തിന് പ്രചോദനം നൽകുക, സർഗാത്മകത ഉണർത്തുക, വിദ്യാർഥികളിൽ ജിജ്ഞാസ വളർത്തുക എന്നിവയാണ് മത്സരത്തിന്റെ ലക്ഷ്യം. ഡിസ്നി കമ്പനിയുടെ ധനസഹായത്തോടെ, റോബട്ടിക്സ് ആൻഡ് ഓട്ടോമേഷൻ സൊസൈറ്റി (റാസ്), ദുബായ് യൂണിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ച് ഈ വിപ്ലവകരമായ മത്സരം സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഇസേഫ് ചെയർമാൻ ഡോ. അബ്ദുല്ല മുഹമ്മദ് അൽ മെഹ്യാസ് പറഞ്ഞു. വിദ്യാർത്ഥികൾക്ക് നിർമിതബുദ്ധിയിൽ ഒരു മുൻനിര രാഷ്ട്രമായി മാറുക എന്ന രാജ്യത്തിന്റെ കാഴ്ചപ്പാടിന് അർത്ഥവത്തായ സംഭാവന നൽകാൻ ‘സ്റ്റോഗോകോംപ്’ വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.