കുവൈത്ത് സിറ്റി : കുറഞ്ഞ വിലയ്ക്ക് മീൻ വാഗ്ദാനം നൽകി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ തട്ടിപ്പിൽ മലയാളികൾ അടക്കമുള്ള ഒട്ടറെ പേർക്ക് പണം നഷ്ടമായി. 50 ശതമാനത്തിൽ താഴെ വിലക്ക് മീൻ നൽകാമെന്നായിരുന്നു പരസ്യം. പ്രമുഖ മീൻ കച്ചവട സ്ഥാപനത്തിന്റെ പേരിലായിരുന്നു പരസ്യം. ചെമ്മീൻ, സുബൈദി തുടങ്ങിയ മീനുകളാണ് ഓഫറിൽ വെച്ചത്. 10 കിലോ ചെമ്മീന് എട്ട് ദിനാർ ആയിരുന്നു ഇവരുടെ വാഗ്ദാനം.ഓഫറിൽ വീഴുന്നവരോട് പണം അടയ്ക്കാൻ ആവശ്യപ്പെട്ട് ബാങ്ക് ലിങ്ക് അയച്ചു നൽകും. ഒടിപി എന്റർ ചെയ്തു കഴിയുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം കാലിയാക്കുന്നതാണ് തട്ടിപ്പിന്റെ രീതി. അബ്ബാസിയയിൽ താമസിക്കുന്ന ഒരു മലയാളിക്ക് ഈ തട്ടിപ്പിൽ 580 ദിനാർ നഷ്ടപ്പെട്ടതായിട്ടാണറിയുന്നത്. തട്ടിച്ചെടുത്ത പണം മറ്റ് ഓൺലൈൻ പർച്ചേസുകളിലേക്ക് ഇവർ വിനിയോഗിച്ചു.പണം നഷ്ടപ്പെട്ടവർ ഫേസ്ബുക്ക് പേജിന്റെ അടിയിൽ കമന്റ് ഇട്ടതോടെയാണ് വിവരം പുറത്തറിയുന്നത്. തട്ടിപ്പിൽ, 262 ദിനാർ നഷ്ടമായെന്ന് ഒരു സ്ത്രീയുടെ പോസ്റ്റുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.