India

സെന്‍സെക്‌സ്‌ 748 പോയിന്റ്‌ തിരികെ കയറി

മുംബൈ: തുടര്‍ച്ചയായ നാല്‌ ദിവസത്തെ ഇടിവിനു ശേഷം ഇന്ന്‌ ഓഹരി വിപണി തിരികെ കയറി. സെന്‍സെക്‌സ്‌ 748 പോയിന്റും നിഫ്‌റ്റി 203 പോയിന്റും ഇന്ന്‌ ഉയര്‍ന്നു.

37,687 പോയിന്റിലാണ്‌ സെന്‍സെക്‌സ്‌ ഇന്ന്‌ ക്ലോസ്‌ ചെയ്‌തത്‌. 37,745.60 പോയിന്റ്‌ വരെ സെന്‍സെക്‌സ്‌ ഒരു ഘട്ടത്തില്‍ ഉയര്‍ന്നിരുന്നു. 203 പോയിന്റ്‌ ഉയര്‍ന്ന നിഫ്‌റ്റി 11,095ലാണ്‌ വ്യാപാരം അവസാനിപ്പിച്ചത്‌. 11,112.25 വരെ വ്യാപാരത്തിനിടെ നിഫ്‌റ്റി ഉയര്‍ന്നിരുന്നു.

10,800ല്‍ നിഫ്‌റ്റിക്ക്‌ ശക്തമായ താങ്ങുണ്ട്‌. ഈ നിലവാരത്തോട്‌ അനുബന്ധിച്ച്‌ ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പ്പര്യമെടുത്തതാണ്‌ വിപണിയെ ഉയര്‍ത്തിയത്‌. വിപണി തിരികെ കയറിയപ്പോള്‍ അതിനെ മുന്നില്‍ നിന്ന്‌ നയിച്ചത്‌ നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ഏറ്റവും ഉയര്‍ന്ന വെയിറ്റേജുള്ള റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ തന്നെയാണ്‌. കഴിഞ്ഞ മാസം വിപണി ഉയര്‍ന്നപ്പോള്‍ അതിന്‌ പ്രധാന സംഭാവന ചെയ്‌തത്‌ റിലയന്‍സ്‌ ആയിരുന്നു.

റിലയന്‍സ്‌ 7.44 ശതമാനമാണ്‌ ഇന്ന്‌ ഉയര്‍ന്നത്‌. റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, സീ ലിമിറ്റഡ്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍, മാരുതി സുസുകി എന്നിവയാണ്‌ ഏറ്റവും നേട്ടം രേഖപ്പെടുത്തിയ അഞ്ച്‌ നിഫ്‌റ്റി ഓഹരികള്‍. എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ പുതിയ സിഇഒ ആയി ശശിധര്‍ ജഗ്‌ദീശന്റെ നിയമനത്തിന്‌ റിസര്‍വ്‌ ബാങ്ക്‌ അനുമതി നല്‍കിയ വാര്‍ത്ത ഓഹരി വില ഇന്ന്‌ അഞ്ച്‌ ശതമാനം വരെ ഉയരുന്നതിന്‌ കാരണമായി.

ടെക്‌ മഹീന്ദ്ര, ബിപിസിഎല്‍, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, എച്ച്‌സിഎല്‍ ടെക്‌, ടാറ്റാ മോട്ടോഴ്‌സ്‌ എന്നിവയാണ്‌ നിഫ്‌റ്റിയിലെ ഏറ്റവും നഷ്‌ടം നേരിട്ട 5 ഓഹരികള്‍. ടെക്‌ മഹീന്ദ്ര, ബിപിസിഎല്‍, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌ എന്നിവ രണ്ട്‌ ശതമാനത്തിലേറെ ഇടിഞ്ഞു.

ബാങ്കിംഗ്‌, ഓട്ടോമൊബൈല്‍, ഫാര്‍മ ഓഹരികള്‍ വിപണി തിരികെ കയറിയപ്പോള്‍ നേട്ടമുണ്ടാക്കി. നിഫ്‌റ്റി ബാങ്ക്‌ സൂചിക 1.97 ശതമാനം ഉയര്‍ന്നു. ആര്‍ബിഎല്‍ ബാങ്ക്‌ 4.27 ശതമാനം നേട്ടമുണ്ടാക്കി. നിഫ്‌റ്റി ഓട്ടോ സൂചിക 1.55 ശതമാനമാണ്‌ ഉയര്‍ന്നത്‌.. മാരുതി സുസുകി 3.17 ശതമാനം നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഫാര്‍മ സൂചികയിലുണ്ടായ നേട്ടം 1.76 ശതമാനമാണ്‌. നിഫ്‌റ്റി ഫാര്‍മ സൂചികയില്‍ ഉള്‍പ്പെട്ട മിക്കവാറും ഓഹരികള്‍ 52 ആഴ്‌ചത്തെ ഏറ്റവും ഉയര്‍ന്ന വിലയ്‌ക്ക്‌ അടുത്തായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

അതേ സമയം ഐടി ഓഹരികള്‍ വില്‍പ്പന സമ്മര്‍ദം നേരിട്ടു. എംഫാസിസ്‌ 3.55 ശതമാനവും ടെക്‌ മഹീന്ദ്ര 2.87 ശതമാനവും ഇടിഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.