Beauty

സൂക്ഷിച്ചു നോക്കണ്ട ഇത് മാസ്ക് അല്ല…..മാർഫ്‌സ്

Web Desk

പുറത്തേക്കിറങ്ങിയാൽ ആദ്യം കണ്ണുടക്കുക മാസ്കിൽ തന്നെയാണ്. ഓരോ ദിവസവും പ്രതിരോധത്തിന് പുത്തൻ ആശയങ്ങൾ തേടുന്ന മലയാളിക്ക് മാസ്കിന്‍റെ കാര്യത്തിലും വിട്ടു വീഴ്ചയില്ല. ആദ്യം ഉടുപ്പിനൊത്ത നിറത്തിൽ പല ഡിസൈനിൽ തിളങ്ങിയെങ്കിൽ പിന്നീടത് സ്വന്തം മുഖം തന്നെ അടയാളപ്പെടുത്തിയ ഡെനിം മാസ്കിൽ പരീക്ഷിച്ചു. രണ്ടും യൂത്തിനിടയിൽ ക്ലിക്കായപ്പോൾ ഒരു പടി കൂടി കടന്നിരിക്കുകയാണ് മാസ്ക് വിപണി. അത് വെറും മാസ്ക് അല്ല. സാകാർഫിന്‍റെയും മാസ്കിന്‍റെയും കോമ്പിനേഷനായ മാർഫ്‌സ്. ട്രെൻഡി ആണ്, സേഫ് ആണ്, കംഫർട്ട് ആണ് എന്നതാണ് ഇതിന്‍റെ പ്രത്യേകതയായി ഈ രംഗത്തുള്ളവർ പറയുന്നത്.ഓൺലൈൻ വഴിയാണ് കസ്റ്റമൈസ്ഡ് ട്രെൻഡി മാർഫ്സുകളുടെ വിൽപ്പന.

‘Drakshi’ എന്ന ഫേസ്ബുക് പേജ് വഴി ആറ്റിങ്ങൽ സ്വദേശി നീതുവാണ് കസ്റ്റമറുടെ താല്പര്യങ്ങൾക്കനുസരിച്ചു ട്രെൻഡി മാർഫ്സുകൾ നിർമ്മിച്ചു നൽകുന്നത്.

ട്രെൻഡി ആകുന്നതിനൊപ്പം സേഫ് ആകുക കംഫർട്ട് ആകുക എന്ന കൂടി ആയപ്പോൾ ആളുകൾക്ക് പ്രിയമേറി വരുന്നതായി നീതു പറയുന്നു. പ്ലീറ്റഡ് ഡിസൈനർ മാസ്കും, സ്കാർഫോടു കൂടി ഡിസൈനർ മാസ്കുമാണ് പ്രധാനമായും ഇവർ ചെയ്യുന്നത്. ബ്രീത്തബിൾ ആയിട്ടുള്ള കോട്ടൺ മെറ്റീരിയൽ ആണ് അകത്തെ ലയർ ആയി ഉപയോഗിക്കുന്നത് . രണ്ടു, മൂന്നു ലേയേർസ് ഉൾപ്പെടെ ബട്ടർ സിൽക്കിലാണ് നിർമ്മാണം. സ്കാർഫിനും അതു തന്നെ. കഴുകി ഉപയോഗിക്കാം . വീണ്ടും വീണ്ടും കഴുകി ഉപയോഗിക്കുമ്പോൾ എംബ്രോയിഡറിയിൽ മങ്ങൽ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവില്ല. മാസ്കും സ്കാർഫും ചേർന്ന മാർഫ്‌സിന്റെ വില 360 രൂപയാണ്. മാസ്കിനു മാത്രം 40, 45 രൂപയും .

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ഓർഡറുകൾ മർഫിസിനു ലഭിക്കുന്നുണ്ട്. ബാംഗ്ലൂർ, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ ആണ് ആവശ്യക്കാർ കൂടുതൽ. സിൽവർ ജ്വല്ലറി കളക്ഷൻ , അക്രിലിക് പെയിന്റിംഗ്, ബീറ്റ് വർക്ക് തുടങ്ങിയവയുമായാണ് “Drakshi” പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ട്രെൻഡ് മാറുന്നതിനനുസരിച്ചു മാറ്റങ്ങൾ കൊണ്ടു വരികയായിരുന്നു എന്നു Drakshi യുടെ സാരഥി നീതു പറയുന്നു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.