KUWAIT

200 കപ്പ് കാപ്പിക്കു തുല്യമായ കഫീന്‍ കഴിച്ചു, ജിം ട്രെയിനറുടെ ജീവനെടുത്തു

വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ക്ഷീണം തോന്നാതിരിക്കാന്‍ ജിമ്മുകളില്‍ പോകുന്നവര്‍ ഉപയോഗിക്കുന്ന ഉത്തേജകമാണ് കഫീന്‍. ഇതിന്റെ അമിത ഉപയോഗം മരണത്തിന് വരെ കാരണമാകുമെന്നാണ് ഈ സംഭവം തെളിയിക്കുന്നത്

ണ്ടന്‍ : വടക്കന്‍ വെയില്‍സിലെ കൊള്‍വിന്‍ ബേയില്‍ പേഴ്‌സണല്‍ ട്രെയിനറായ ടോം മാന്‍സ്ഫീല്‍ഡ് ( 29 ) മരിച്ചത് അമിതമായ കഫീന്‍ ഉള്ളില്‍ ചെന്നതാണെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.

വര്‍ക്ക് ഔട്ട് ചെയ്യുമ്പോള്‍ ക്ഷീണം തോന്നാതിരിക്കാന്‍ കഫീന്‍ ഉപയോഗിക്കാമെന്ന് ടോം മനസ്സിലാക്കിയത് ചില ഫിറ്റ്‌നസ് വെബ്‌സൈറ്റുകളില്‍ നിന്നാണ്.

29 കാരനായ ടോം വെബ്‌സൈറ്റിലെ ടിപ്പ് അനുസരിച്ച് 100 ഗ്രാം കഫീന്‍ പൗഡര്‍ വാങ്ങുകയും വര്‍ക്ക് ഔട്ടിനു മുമ്പ് അനുവദനീയമായ അളവിലും കൂടുതല്‍ കഴിക്കുകയുമായിരുന്നു.

ടോമിന് അബദ്ധം പിണഞ്ഞത് അടുക്കളയില്‍ ഉപയോഗിക്കുന്ന ത്രാസില്‍ പൊടി അളന്നതു കൊണ്ടാണ്.

2021 ജനുവരി അഞ്ചിനാണ് ടോം മരിച്ചത്. എന്നാല്‍, മരണകാരണം ഒരു വര്‍ഷവും ഒരു മാസവും കഴിഞ്ഞ് വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചപ്പോഴാണ് അറിയുന്നത്.

അഞ്ച് ഗ്രാം കഫീന്‍ പൗഡറാണ് ടോം കഴിച്ചത്. ഇത് 200 കപ്പ് കാപ്പിക്കു തുല്യമാണ്.

30 മില്ലിഗ്രാം മുതല്‍ 300 മില്ലി ഗ്രാം വരെയാണ് അനുവദനീയമായ കഫീന്‍. എന്നാല്‍, അടുക്കളയിലെ ഇലക്ടോണിക് ത്രാസില്‍ രണ്ട് ഗ്രാം ആയിരുന്നു തുടക്കം തന്നെ. ഇത് ശ്രദ്ധിക്കാതെ മില്ലി ഗ്രാമിനു പകരം ഗ്രാം കണക്കില്‍ മൂന്നു ഗ്രാം കഫീന്‍ അളന്നെടുക്കുകയായിരുന്നു. ഇതോടെ അഞ്ചു ഗ്രാം കഫീനായി.

കഫീന്‍ മിക്‌സചര്‍ കഴിച്ച ടോമിന് നെഞ്ചു വേദന അനുഭവപ്പെടുകയും വായില്‍ നിന്ന് നുരയും പതയും വന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു.

ആശുപത്രിയില്‍ എത്തിക്കുകയും സിപിആര്‍ പോലുള്ള പ്രാഥമിക ശുശ്രൂഷയും മരുന്നുകള്‍ നല്‍കുകയും എല്ലാം ചെയ്‌തെങ്കിലും ടോം താമസിയാതെ മരിക്കുകയായിരുന്നു.

രണ്ട് കുട്ടികളുടെ പിതാവായ ടോം മില്ലി ഗ്രാം ഭാരം അളക്കുന്ന ഇലക്ട്രോണിക് ത്രാസ് ഉപയോഗിക്കുന്നതിനു പകരം അടുക്കളിയില്‍ അഞ്ചു കിലോ ഗ്രാം വരെ ഭാരം തൂക്കുന്ന ഇലക്ട്രോണിക് ത്രാസിനെയാണ് ആശ്രയിച്ചത്.

ഓണ്‍ലൈന്‍ ഷോപ്പില്‍ നിന്നാണ് 100 ഗ്രാം കഫീന്‍ പൗഡര്‍ ടോം വാങ്ങിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ബ്ലാക്‌ബേണ്‍ ഡിസ്ട്രിബ്യുട്ടേഴ്‌സ് എന്ന സ്ഥാപനമാണ് ഇതിന്റെ വിതരണക്കാര്‍.

ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രകാരം ടോമിന്റെ രക്തത്തില്‍ ലിറ്ററിന് 392 മി.ഗ്രാം കഫീനാണ് കണ്ടെത്തിയത്. ഒരു കപ്പ് കാപ്പി കുടിക്കുമ്പോള്‍ രക്തത്തില്‍ ഒരു ലിറ്ററിന് രണ്ട് മില്ലി ഗ്രാം കഫീനാണ് ഉണ്ടാകുക. 392 മില്ലി ഗ്രാം എന്നാല്‍ 200 കപ്പ് കാപ്പി ഒരുമിച്ച് കുടിക്കുമ്പോള്‍ ഉണ്ടാകുന്ന അത്രയും കഫീനാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കഫിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്നാണ് മരണകാരണമായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫീന്‍ പായ്ക്കറ്റിനൊപ്പം പൗഡര്‍ അളക്കാനുള്ള അളവു പാത്രം കൂടി നല്‍കിയിരുന്നെങ്കില്‍ ടോം ഇന്നും ജീവിച്ചിരിക്കുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ ഭാര്യ പറയുന്നത്.
ഈ സംഭവത്തെ തുടര്‍ന്ന് തങ്ങള്‍ അളവു പാത്രം കൂടി പായ്ക്കറ്റിനൊപ്പം നല്‍കി വരികയാണെന്ന് വിതരണക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.