Breaking News

സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്ത് ഏഴാമത്

മസ്‌കത്ത് : ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ മസ്‌കത്ത് ഏഴാം സ്ഥാനത്ത്. നംബിയോ എന്ന സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ടിലാണ് മസ്‌കത്ത് ഇടം നേടിയത്. 382 നഗരങ്ങളുടെ പട്ടികയിലാണ് മസ്‌കത്തിന് ഏഴാം സ്ഥാനം ലഭിച്ചത്. കുറ്റകൃത്യങ്ങൾക്ക് മസ്കത്തിൽ സാധ്യത വളരെ കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും കുറഞ്ഞ ക്രൈം സൂചികയുള്ള നഗരങ്ങളാണ് പട്ടികയിലാണ് നഗരം ഇടം പിടിച്ചിരിക്കുന്നത്. ഒരു നിശ്ചിത നഗരത്തിലോ രാജ്യത്തിലോ ഉള്ള കുറ്റകൃത്യങ്ങളുടെ മൊത്തത്തിലുള്ള നിലവാരത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം സൂചിക കണക്കാക്കുന്നത്.ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ നഗരമായും നേരത്തെ മസ്‌കത്ത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നംബിയോ മലിനീകരണ സൂചിക പ്രകാരമാണിത്. ലോകത്തുടനീളമുള്ള നഗരങ്ങളിലെ മലിനീകരണ ഘടകങ്ങൾ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. വായു, ജല മലിനീകരണം, മാലിന്യ നിർമാർജനം, ശുചിത്വം, പ്രകാശ ശബ്ദ മലിനീകരണം, ഹരിത മേഖലകൾ എന്നിവയാണ് വിലയിരുത്തിയത്. കർശനമായ സുസ്ഥിരതയും ശുചിത്വ നിലവാരവും പാലിക്കാനുള്ള മസ്‌കത്തിന്‍റെ ശ്രമങ്ങൾക്കുള്ള അംഗീകാരമാണ് സൂചികയിൽ മികച്ച സ്ഥാനം.
ഉയർന്ന മലിനീകരണ തോതും താഴ്ന്ന തോതുമുള്ള നഗരങ്ങൾക്കിടയിൽ കൃത്യമായ വ്യത്യാസം രേഖപ്പെടുത്തിയാണ് സൂചിക തയ്യാറാക്കിയത്. സൂചികയിൽ 36.2 എന്ന മികച്ച സ്‌കോർ ആണ് മസ്‌കത്ത് നേടിയത്. പരിസ്ഥിതി സംരക്ഷണത്തിൽ പ്രസിദ്ധി നേടിയ മറ്റ് പ്രധാന ഏഷ്യൻ നഗരങ്ങളെ അപേക്ഷിച്ച് ശക്തമായ നിലയാണ് ഇത് സൂചിപ്പിക്കുന്നത്.
പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിൽ മസ്‌കത്തിനുള്ള പ്രതിബദ്ധതയാണ് ഈ നേട്ടം. വായു ഗുണമേന്മ, കുടിവെള്ള ഗുണമേന്മയും ലഭ്യതയും, മാലിന്യ നിർമാർജനം, ശബ്ദ മലിനീകരണം, ഹരിത മേഖലകൾ എന്നിവയിൽ മസ്‌കത്ത് ഉയർന്ന സ്‌കോർ നേടി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.