മസ്കത്ത്: സിറിയക്ക് മേലുള്ള ഉപരോധങ്ങൾ നീക്കാനുള്ള യു.എസ് തീരുമാനത്തെ ഒമാൻ സ്വാഗതം ചെയ്തു. സിറിയൻ സർക്കാരിനും ജനങ്ങൾക്കും വികസനവും സമൃദ്ധിയും കൈവരിക്കാൻ പ്രാപ്തമാക്കുന്ന സുപ്രധാന ചുവടുവെപ്പാണിതെന്ന് ഒമാൻ പ്രസ്താവനയിലൂടെ അറിയിച്ചു.സിറിയയുടെ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ വീണ്ടെടുപ്പിനെ പിന്തുണക്കുന്നതിനും എല്ലാ സഹോദര സൗഹൃദ രാഷ്ട്രങ്ങളും നടത്തിയ ശ്രമങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയാണെന്നും സുൽത്താനേറ്റ് വിശദമാക്കി.
റിയാദിൽ നടന്ന സൗദി-യു.എസ് ഇൻവെസ്റ്റ് ഫോറം ഉച്ചകോടിയുടെ സമാപന സെഷനിലാണ് പ്രതീക്ഷിത പ്രഖ്യാപനം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയത്. ബശ്ശാറുൽ അസദിന്റെ കാലത്ത് ഏർപ്പെടുത്തിയതാണ് ഉപരോധം. അവർക്ക് നന്നാവാൻ ഒരു അവസരം നൽകുകയാണെന്നും ട്രംപ് പറഞ്ഞു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും നിറഞ്ഞ സദസ്സും വലിയ കരഘോഷത്തോടെയാണ് പ്രഖ്യാപനത്തെ എതിരേറ്റത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.