Home

സിനിമ കാണാന്‍ പഠിക്കുക ; നല്ല സിനിമകള്‍ യുവജനങ്ങള്‍ക്ക് വഴികാട്ടി : ഡോ.വി മോഹനകൃഷ്ണന്‍

ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറു ദിവസം നീണ്ടു നിന്ന മേള കാര്‍ത്തികി ഗോ ണ്‌സാല്വസ് സംവിധാനം ചെയ്ത ‘ദി എലെഫന്റ്‌റ് വിസ്പറേഴ്സ്’എന്ന ചിത്രം അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സ മാപനം

പാലക്കാട് : ചലച്ചിത്രങ്ങള്‍ കേവലം വിനോദോപാധി മാത്രമല്ലെന്നും അത് യുവജനങ്ങള്‍ക്ക് വഴികാട്ടിയാ ണെന്നും അതുകൊണ്ടു തന്നെ നല്ല സിനിമകള്‍ കാണേണ്ടത് അ നിവാര്യമാണെന്നും പ്രശസ്ത ചലച്ചിത്രനി രൂപകന്‍ ഡോ.വി.മോഹനകൃഷ്ണന്‍. ഇപ്പോള്‍ വിരല്‍ തുമ്പില്‍ സിനിമകള്‍ ലഭ്യമെങ്കിലും സിനിമകള്‍ കാ ണാ ന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുക വഴി മാത്രമേ ചലച്ചിത്രത്തി ന്റെ ശക്തിയും സൗന്ദര്യവും സാധാരണക്കാര്‍ക്ക് സ്വായത്തമാക്കാന്‍ കഴിയൂ. ഇന്‍സൈറ്റ് ദി ക്രിയേറ്റീവ് ഗ്രൂപ്പിന്റെ സഹകരണത്തോടെ അഹല്യ ഗ്രൂപ് സം ഘടിപ്പിച്ച പരിസ്ഥിതി ചലച്ചിത്ര മേള, ‘ധ്വനി 2023’യുടെ സമാപന യോഗത്തില്‍ ആമുഖ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു ഡോ. വി.മോഹനകൃഷ്ണന്‍.

ജൂണ്‍ അഞ്ചുമുതല്‍ പത്തുവരെ ആറു ദിവസം നീണ്ടു നിന്ന മേള കാര്‍ത്തികി ഗോണ്‌സാല്വസ് സംവിധാ നം ചെയ്ത ‘ദി എലെഫന്റ്‌റ് വിസ്പറേഴ്സ്’എന്ന ചിത്രം അഹല്യ കണ്ണാശുപത്രി ഓഡിറ്റോറിയത്തില്‍ നിറ ഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു സമാപനം.ബെനഡിക്ട് ഏര്‍ലിങ്‌സോണ്‍ സംവിധാനം ചെയ്ത ഐ സ് ലാന്‍ഡ് ചിത്രം ‘വുമണ്‍ അറ്റ് വാര്‍’,പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘പുഴയാ ള്‍’, കൃപാല്‍ കളിത സംവിധാനം ചെയ്ത് ആസാമീസ് ചിത്രമായ ‘ഹാത്തിബൊന്ധു’, ജ യരാജ് സംവി ധാനം ചെയ്ത ‘ഒറ്റാല്‍’, കൃ ഷ്ണാനന്ദ് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ എന്നീ ദേശീയ അന്തര്‍ ദേശീയ പരിസ്ഥിതിചിത്രങ്ങളെക്കൂ ടാതെ ഇന്‍സൈറ്റ് നിര്‍മ്മി ച്ച 124 ഹൈക്കു ചിത്രങ്ങളുമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.

മേളയില്‍ ഓരോ ദിവസവും അതാതു പ്രദര്‍ശന സിനിമകളെക്കുറിച്ചു ആമുഖ പ്രഭാ ഷണവും ചിത്രങ്ങളു ടെ പ്രദര്‍ശനത്തിന് ശേഷമുള്ള സംവാദങ്ങളിലും ചലച്ചിത്ര സാംസ്‌കാരിക നിരൂപക പ്രതിഭകളായ മുസ ഫര്‍ അഹമ്മദ് , പ്രതാപ് ജോസഫ്, ഫാ റൂക് അബ്ദുല്‍ റഹിമാന്‍,മാത്യൂസ് ഓരത്തേല്‍, തേക്കിന്‍കാട് ജോ സഫ്,എം.സി. രാ ജനാരായ ണന്‍, ഡോ.മോഹനകൃഷ്ണന്‍ എന്നിവരാണ് പങ്കെടുത്തത്.

സമാപന സമ്മേളനത്തില്‍ അഹല്യ പ്രിതിനിധികളായ അഹല്യ ഹെറിറ്റേജ് ഡയറക്ടര്‍ ഡോ.ആര്‍.വി.കെ. വര്‍മ, എ.ജി.അജിത് പ്രസാദ് ട്രസ്റ്റി അഹല്യ ഹെല്‍ത്ത് ഹെറിറ്റേജ് ആന്‍ഡ് നോളജ് വില്ലേജ് ഇന്‍സൈറ്റ് പ്രതിനിധികളായ സി.കെ.രാമകൃഷ്ണന്‍, മാണിക്കോത്ത് മാധവദേവ്, കെ.വി.വിന്‍സെന്റ്, പത്മനാഭന്‍, സ്മിത പത്മനാഭന്‍, മേതില്‍ കോമളന്‍കുട്ടി എന്നിവര്‍ സംബന്ധിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.