People

സാഹിത്യകാരൻ വൈശാഖന് ഇന്ന് എൺപതിന്റെ നിറവ്

രാജീവ്‌ ആലുങ്കൽ

സാഹിത്യകാരൻ ഇന്ന് വൈശാഖൻ മാഷിന്  എൺപതു തികഞ്ഞു. മലയാളത്തിലെ ആദ്യത്തെ റെയിൽവേ കഥയായ ”നിഴൽ യുദ്ധം ” എത്ര ലളിതമായി കഥ പറയണമെന്നതിൻ്റെ മികച്ച ഉദാഹരണമാണ്. അതേ പശ്ചാത്തലത്തിലെഴുതിയ ഹനുമന്തത്തിൻ്റെ കുതിരകൾ, നൂൽപ്പാലം കടക്കുന്നവർ എന്നീ കഥകളും ലളിതമായ ആഖ്യാനങ്ങൾ തന്നെ. അപ്പീൽ അന്യായ ഭാഗം, യമകം സൈലൻസർ അങ്ങിനെ എത്രയെത്ര കഥകൾ. റെയിൽവേയിൽ ജോലിക്കാരനായിരുന്ന M.K .ഗോപിനാഥൻ നായരെന്ന വൈശാഖൻ സാധാരണക്കാരനായ ജീവിതയാത്രക്കാരനു മനസ്സിലാകണം തൻ്റെ കഥകളെന്ന നിർബന്ധബുദ്ധി എന്നും പുലർത്തിപ്പോന്നു.

ഇന്ന് ദേശാഭിമാനി വാരാന്തപ്പതിപ്പിൽ
എ. സുരേഷ്, വൈശാഖൻ മാഷുമായി നടത്തിയ അഭിമുഖം പുതിയ അറിവും അനുഭവവുമേകി.. ഇടയ്ക്ക് സുരേഷിൻ്റെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു.
” നിർമ്മിത ബുദ്ധിയും ജനിതക സങ്കേതികതയും, മനുഷ്യൻ്റെ ജൈവീക സങ്കൽപ്പത്തേയാകെ മാറ്റിത്തീർക്കുകയാണിപ്പോൾ .താങ്കൾ ഇതിനെ എങ്ങിനെ കാണുന്നു.?”
ആർക്കെങ്കിലും ചോദ്യത്തിൻ്റെ അത്ഥം പിടി കിട്ടിയോ?
മനുഷ്യനു മനസ്സിലാകാത്ത ഭാഷയിൽ. മനുഷ്യൻ്റെ മനസ്സറിഞ്ഞ് ലളിത ഭാഷയിലെഴുതിയ ഒരാളോട് ഇങ്ങനെ ചോദിക്കാൻ തോന്നുന്ന സുരേഷുമാർ ഒത്തിരിയുള്ള നാടാണു നമ്മുടേത്. വാക്കുണ്ടാകുന്നത് തെരുവിലാണ്.അത് അക്കാദമിയിലെത്തുമ്പോൾ മരിച്ചു പോകരുത്.സാഹിത്യ അക്കാദമി ചെയർമാനായ മാഷിനോട് അൽപ്പം കടുപ്പത്തിൽ സംസാരിച്ചു കളയാമെന്ന് ചോദ്യകർത്താവിന് തോന്നിയതായിരിക്കാം. ബുദ്ധി സമ്മതിക്കുന്ന വിചാരങ്ങളെ മനസ്സിന് പിടികിട്ടുമോ എന്ന് ഒത്തിരിവട്ടം ചിന്തിച്ചുറച്ച് പേന തുറന്ന ബഷീറുമാരേയാണ് പാവങ്ങൾക്കിഷ്ടം.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.