Kuwait

സാരഥി കുവൈത്ത് വാര്‍ഷികം : സജീവ് നാരായണന്‍ പ്രസിഡന്റ്, സി വി ബിജു ജനറല്‍ സെക്രട്ടറി

കോവിഡ് മഹാമാരി കാലത്ത് ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ചവരെ വാര്‍ഷിക പൊതുയോഗ ചടങ്ങില്‍ ആദരിച്ചു.

കുവൈത്ത് സിറ്റി : ശ്രീനാരായണീയ പ്രസ്ഥാനമായ സാരഥി കുവൈത്ത് വാര്‍ഷിക പൊതുയോഗം സംഘടിപ്പി ച്ചു. സാരഥി മുതിര്‍ന്ന അംഗം അഡ്വ. ശശിധര പണിക്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ സാരഥി പ്ര സിഡന്റ് സജീവ് നാരായണന്‍ അധ്യക്ഷനായിരുന്നു.

സാരഥി ജനറല്‍ സെക്രട്ടറി സി വി ബിജു വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ രജീഷ് മുല്ലക്കല്‍ സാമ്പത്തിക റിപ്പോര്‍ട്ടും വനിതാവേദി സെക്രട്ടറി പ്രീത സതീഷ് വ നിതാവേദിയുടെ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സാരഥി ട്രസ്റ്റ് ചെയര്‍മാന്‍ കെ സുരേഷ്, വനിതാ വേദി ചെയര്‍പേഴ്സന്‍ ബിന്ദു സജീവ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. കോവിഡ് മഹാമാരിയെ തു ടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സാമ്പത്തിക സഹായം സാരഥി ഭാരവാഹികള്‍ കൈമാറി.

സാരഥി കുവൈറ്റ് :
സജീവ് നാരായണന്‍ പ്രസിഡന്റ്,
സി വി ബിജു ജനറല്‍ സെക്രട്ടറി

 2022 -23 വര്‍ഷത്തെ സാരഥി കുവൈറ്റ് ഭാരവാഹികളായി സജീവ് നാരായണന്‍ (പ്രസിഡന്റ്), സതീഷ് പ്രഭാകരന്‍ (വൈസ് പ്രസിഡന്റ്),സി വി ബിജു (ജനറല്‍ സെക്രട്ടറി), സൈഗാള്‍ സുശീലന്‍ (സെക്രട്ടറി), അനിത് കുമാര്‍ (ട്രഷറര്‍), ഉദയഭാനു (ജോയിന്റ് ട്രഷറര്‍) 

സാരഥി വനിതാവേദി :
പ്രീത സതീഷ് ചെയര്‍പേഴസണ്‍,
മഞ്ജു സുരേഷ് സെക്രട്ടറി

 സാരഥി വനിതാവേദി ഭാരവാഹികളായി പ്രീത സതീഷ് (ചെയര്‍പേഴസണ്‍),ബിന്ദുസജീവ് (വൈസ് ചെയര്‍പേഴസണ്‍), മഞ്ജു സുരേഷ് (സെക്രട്ടറി), മിത്ര ഉദയന്‍ (ജോ. സെക്രട്ടറി), വൃന്ദ ജിതേഷ് (ട്രഷറര്‍), ജിതാ മനോജ് (ജോ. ട്രഷറര്‍) 

മലയാളം മിഷന്‍ നടത്തിയ പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍, ‘സാരഥിയം 2021’ന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ എന്നിവ ചടങ്ങില്‍ വിതരണം ചെയ്തു. 2020-22 കാലയളവില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഫാഹഹീല്‍ യൂണിറ്റിന് അവാര്‍ഡ് നല്‍കി.സാരഥി നടത്തിയ വിവിധ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കിയ ബിജു ഗംഗാധരന്‍, അഭിലാഷ് രാജന്‍, എം പി ബിജു, ദിലീപ് കുമാര്‍, ജിനി ജയന്‍, ഷാജി ശ്രീധരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഭവനരഹിതര്‍ക്കായുള്ള സാരഥിയുടെ ‘സ്വപ്നവീട്’ പദ്ധതിയിലേക്ക് വീട് സ്‌പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു. സാരഥി സ്‌പോര്‍ട്‌സ് മീറ്റിനോട് അനുബന്ധിച്ച നടന്ന
ഫിറ്റ്‌നസ്  ചലഞ്ചിലെ ജേതാവ് പ്രശാന്ത് കവലങ്ങാടിനു ഉപഹാരം പ്രസിഡന്റ് സജീവ് നാരായണന്‍ നല്‍കി. കെ. ആ ര്‍ അജി, സുരേഷ് വെള്ളാപ്പള്ളി, സി.ജെ റെജി , ടി എസ് രാജന്‍ എന്നിവര്‍ നിയന്ത്രിച്ച പൊതുയോഗ ചടങ്ങില്‍ ജോയിന്റ് ട്രഷറര്‍ ദീപു നന്ദി പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.