Breaking News

ഖത്തര്‍ : വിദേശ കാര്യ സഹമന്ത്രി വി മുരളീധരന് സ്വീകരണം

ദോഹയില്‍ നടക്കുന്ന വിവിധ പരിപാടികളില്‍ വി മുരളീധരന്‍ പങ്കെടുക്കും. ഖത്തര്‍ ഭരണാധികളുമായി ചര്‍ച്ച നടത്തും

 

ദോ :  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തി.

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ ദീപക് മിത്തലും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥരും മുരളീധരനെ സ്വീകരിച്ചു.

ഞായറാഴ്ച ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഐസിസി അശോക ഹാളില്‍ സ്വീകരണം നല്‍കി. വിവിധ പ്രവാസി സംഘടനാ പ്രതിനിധികള്‍ സ്വീകരണ യോഗത്തില്‍ പങ്കെടുത്തു.

നേരത്തെ, ഖത്തര്‍ വിദേശ കാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സയിദ് അല്‍ മുറൈഖി, ഷൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുള്ള അല്‍ ഗാനിം എന്നിവരുമായി ചര്‍ച്ച നടത്തി. ഊര്‍ജ്ജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, പി2പി കരാറുകള്‍, പ്രവാസി ക്ഷേമം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തിയതായി മന്ത്രി വി മുരളീധരന്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ദോഹ ജ്വലറി ആന്‍ഡ് വാച്ചസ് എക്‌സിബിഷനിലെ ഇന്ത്യന്‍ പവലിയന്‍ മന്ത്രി ഉദ്ഘാടനം ചെയ്യും.

തിങ്കളാഴ്ച വൈകീട്ട് അല്‍ വക്‌റയില്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുമായി സംവദിക്കും. തുടര്‍ന്ന ഏഷ്യന്‍ ടൗണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടികളിലും മുരളീധരന്‍ പങ്കെടുക്കും.

ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് ലോകകപ്പ് ഫുട്‌ബോള്‍ വേദികളിലൊന്നായ അഹമദ് ബിന്‍ അലി സ്റ്റേഡിയം മന്ത്രി വി മുരളീധരന്‍ സന്ദര്‍ശിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.