സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പിക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികളുടെ നഗ്‌നചിത്രം കാണുകയും പ്രചരിപ്പി ക്കുകയും ചെയ്ത 28 പേര്‍ സംസ്ഥാനത്ത് അറസ്റ്റില്‍. ഓപ്പറേഷന്‍ പി-ഹണ്ട് എന്ന പേരില്‍ കേരള പൊലീസിന്റെ സൈബര്‍ ഡോം നടത്തിയ പരിശോധനയില്‍ 370 കേസുകളും രജിസ്റ്റര്‍ ചെയ്തു.
വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ ആപ്പുകള്‍ ഉപയോഗിച്ചാണ് പ്രതികള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പിടിയിലായവരില്‍ ഏറെപ്പേരും ഐടി മേഖലയില്‍ നിന്നുള്ളവരാണ്. പിടിച്ചെടുത്ത ഉപകരണങ്ങ ളില്‍ നിന്ന് ലഭിച്ച ചാറ്റുകള്‍ പരിശോധിച്ചപ്പോള്‍ പലരും കുട്ടികളെ കടത്തുന്നത് ഉള്‍പ്പെടെയുള്ള കാ ര്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് സൈബര്‍ ഡോമിന്റെ ചുമതലയുള്ള എഡിജിപി മനോജ് ഏബ്രഹാം പറഞ്ഞു.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുന്നതിനും പ്രചരിപ്പിക്കുന്നതിനും ഉപയോഗിച്ച 429 ഉപകരണ ങ്ങള്‍ പൊലീസ് പിടിച്ചെടുത്തു.അഞ്ച് വയസിനും 16 വയസിനും ഇടയിലുള്ള കുട്ടികളുടെ ദൃശ്യങ്ങ ളാണ് ഇവയില്‍ ഉണ്ടായിരുന്നത്. ദൃശ്യങ്ങള്‍ കാണുകയും ആധുനിക സാങ്കേതികവിദ്യ ഉപ യോഗിച്ച് മായ്ച്ചു കളയുകയും ചെയ്തിരുന്നതായും കണ്ടെത്തി.
ഫോണുകള്‍ മൂന്നു ദിവസത്തില്‍ ഒരിക്കല്‍ ഫോര്‍മാറ്റ് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഫോ ണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, ലാപ് ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവയും പിടിച്ചെടു ത്തിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.