Kerala

സഹകരണ മേഖലയിൽ ആദ്യ ആധുനിക നെല്ല് സംഭരണ പ്ലാന്റ് വരുന്നു

സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ മേഖലയിൽ ആരംഭിക്കുന്ന സൈലോ മോഡേൺ റൈസ് മിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 15000 മെട്രിക് ടൺ സംഭരണ ശേഷിയുള്ള സൈലോകളും (അറകളും ) ഒരു ഷിഫ്ടിൽ 100 മെട്രിക് ടൺ നെല്ല് അരിയാക്കാനുള്ള സംസ്‌ക്കരണ ശേഷിയും പദ്ധതിയിലൂടെ ലഭിക്കും.
സംസ്ഥാനത്തെ സഹകരണ മേഖലയിലെ ആദ്യ ആധുനിക സൈലോ മോഡേൺ റൈസ് മിൽ പ്രൊജക്ടിന്റെ  നിർമ്മാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പട്ടികജാതി,പട്ടികവർഗ്ഗ,പിന്നോക്കക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ അധ്യക്ഷനായ പരിപാടിയിൽ, സഹകരണ – ടൂറിസം-  ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫലകം അനാഛാദനം ചെയ്തു.
സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ സഹകരണ മേഖലയിൽ ആരംഭിക്കുന്ന സൈലോ മോഡേൺ റൈസ് മിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ 15000 മെട്രിക് ടൺ സംഭരണ ശേഷിയുള്ള സൈലോകളും (അറകളും ) ഒരു ഷിഫ്ടിൽ 100 മെട്രിക് ടൺ നെല്ല് അരിയാക്കാനുള്ള സംസ്‌ക്കരണ ശേഷിയും പദ്ധതിയിലൂടെ ലഭിക്കും.  ദേശീയ പാതയോട് ചേർന്ന് വടക്കഞ്ചേരി കണ്ണമ്പ്രയിൽ  ആദ്യഘട്ടത്തിൽ 80 കോടി ചെലവിലാണ് പദ്ധതി ആരംഭിക്കുന്നത്.
സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി,  മുൻ എം.എൽ.എ സി.കെ. രാജേന്ദ്രൻ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ചാമുണ്ണി, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രജിമോൻ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അനിത ടി. ബാലൻ, പാപ്കോസ് ഓണററി സെക്രട്ടറി ആർ. സുരേന്ദ്രൻ, പാപ്കോസ് വൈസ് പ്രസിഡന്റ് ചൈതന്യ കൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു
The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.