Home

സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിച്ചാല്‍ വിലക്കോ?; നടന്‍ ഹരീഷ് പേരടിയെ ചടങ്ങില്‍ നിന്നും ഒഴിവാക്കി പുകസ

നടന്‍ ഹരീഷ് പേരടിയ്ക്ക് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ചടങ്ങില്‍ പങ്കെടു ക്കുന്നതിന് വിലക്ക്. നടന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യ ക്തമാ ക്കിയത്. അടുത്തിടെ സംസ്ഥാന സര്‍ ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ഹ രീഷ് പേരടി ഫേസ്ബുക്കില്‍ നിരന്തരം പോസ്റ്റിട്ടിരുന്നു.

കോഴിക്കോട്: നടന്‍ ഹരീഷ് പേരടിയ്ക്ക് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ചടങ്ങില്‍ പങ്കെടു ക്കുന്നതിന് വിലക്ക്. നടന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടു ത്തിടെ സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും വിമര്‍ശിച്ച് ഹരീഷ് പേരടി ഫേസ്ബുക്കില്‍ നിരന്തരം പോസ്റ്റിട്ടിരുന്നു. ഇതാണ് ചടങ്ങില്‍ നിന്നും അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ കാരണം എ ന്നാണ് വിലയിരുത്തല്‍.

പുകസ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നാടകോത്സവത്തിന്റെ ഉദ്ഘാടകനായിരുന്നു ഹരീഷ് പേരടി. ഇതില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടേക്ക് പോകുന്നതിനിടെ സംഘാടകര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. പ്രമുഖ നാടക കൃത്ത് എ ശാന്തന്റെ ഓര്‍മ്മയ്ക്ക് വേണ്ടിയാണ് നാടകോത്സവം സംഘടിപ്പിച്ചത്. എ ശാന്തന്റെ അടുത്ത് സുഹൃത്തായതിനാലാണ് ഹരീഷിനെ ഉദ്ഘാടനത്തിനായി സംഘാടകര്‍ ക്ഷണിച്ചത്. കോയമ്പത്തൂരില്‍ ആയിരുന്ന അദ്ദേഹം എറണാക ുളത്ത് എത്തി അവിടെ നിന്നും കോഴിക്കോട്ടേക്ക് വരുന്നതിനിടെയാണ് സംഘാടകര്‍ ചടങ്ങില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ശാന്താ ഞാന്‍ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനില്‍ നിന്ന് അനുവാദം ചോദിച്ച് പു.ക.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓര്‍മ്മയില്‍ പങ്കെടുക്കാന്‍ എറണാകുളത്തെ വീട്ടിലെ ത്തി.. ഇന്നലെ രാത്രിയും സംഘാടകര്‍ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു…ഇന്ന് രാവിലെ ഞാന്‍ ബിന്ദു വിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു…പാതി വഴിയില്‍ വെച്ച് സംഘാടകരുടെ ഫോണ്‍ വന്നു…പ്രത്യേക രാഷ്ട്രിയ സാഹചര്യത്തില്‍ ഹരീഷ് ഈ പരിപാടിയില്‍ പങ്കെടുക്കാതിരിക്കുന്ന താണ് നല്ലത് എന്ന സ്നേഹം പൊതി ഞ്ഞ വാക്കുകളില്‍ …നിന്റെ ഓര്‍മ്മകളുടെ സംഗമത്തില്‍ ഞാന്‍ ഒരു തടസ്സമാണെങ്കില്‍ അതില്‍ നിന്ന് മാറി നില്‍ക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാന്‍ മാറി നിന്നു …ഇത് ആരെയും കുറ്റ പ്പെടുത്തുന്നതല്ല… ഇതാണ് സത്യം…പിന്നെ നിന്നെയോര്‍ക്കാന്‍ എനിക്ക് ഒരു സംഘടനയു ടെ യും സൗജന്യം ആവിശ്യമില്ലല്ലോ…’ദാമേട്ടാ സത്യങ്ങള്‍ വിളിച്ചു പറയാന്‍ എനിക്കെന്റെ ചൂണ്ടു വിരല്‍ വേണം’നാടകം-പെരുംകൊല്ലന്‍.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.