Home

മലയാളി മാധ്യമപ്രവര്‍ത്തകയുടെ ദുരൂഹ മരണം; ഭര്‍ത്താവിനായി ലുക്കൗട്ട് നോട്ടീസ്

മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അനീഷിനാ യി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശ്രുതി മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഒളിവില്‍ പോ യ അനീഷിനെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം ശക്തമാക്കു ന്ന തിന്റെ ഭാഗമായാണ് അനീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്

ബംഗളൂരു: മലയാളി മാധ്യമപ്രവര്‍ത്തക ശ്രുതിയുടെ ദുരൂഹ മരണത്തില്‍ ഭര്‍ത്താവ് അനീഷിനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ശ്രുതി മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഒളിവില്‍ പോയ അനീഷിനെ ക ണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അനീഷി നെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവി ച്ചത്.

ബംഗളൂരുവിലെ ഫ്ലാറ്റിലാണ് ശ്രുതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐടി ജീവനക്കാരനായ ഭര്‍ത്താവ് അനീഷിന്റെ പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ശ്രുതിയുടെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അതിനിടെ മരണത്തിന് കാരണം ഭര്‍തൃപീഡനമെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ യും പുറത്തുവന്നിരുന്നു. ഭര്‍ത്താവ് അനീഷ് തന്നെ ഉപദ്രവിക്കുന്നുവെന്ന് ശ്രുതി പറയുന്ന ശബ്ദരേ ഖയാണ് പുറത്തുവന്നത്. വീട്ടുകാര്‍ക്ക് അയച്ച ശബ്ദരേഖയില്‍ അനീഷിനെതിരെ ഗുരുതര ആരോ പണങ്ങളാണുള്ളത്. അനീഷ് അടിച്ചുവെന്നടക്കം ശ്രുതി ശബ്ദരേഖയില്‍ വ്യക്തമാക്കുന്നു.

ശ്രുതിയുടെ മരണത്തില്‍ അന്വേഷണം ഇഴയുന്നതിനെതിരെ കുടുംബം കര്‍ണാടക സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗളൂരു പൊലീസിലെ പ്രത്യേക അന്വേഷണസംഘത്തിന് കേസ് കൈമാറിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.