Breaking News

‘സമ്പൂര്‍ണ സേനാപിന്‍മാറ്റം, വെടിനിര്‍ത്തല്‍’ ; നിലപാടില്‍ ഉറച്ച് യുക്രൈന്‍, സമാധാന ചര്‍ച്ച അവസാനിച്ചു

റഷ്യ – യുക്രൈന്‍ ചര്‍ച്ചയില്‍ സമ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ യുക്രൈന്‍ ഉറച്ചുനിന്നു. എ ത്രയും പെട്ടെന്ന് റഷ്യ വെടിനിര്‍ത്തലിന് തയ്യാറാകണമെന്നും യുക്രൈന്‍ ആവശ്യപ്പെ ട്ടു. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണം

ബെലറൂസില്‍ നടന്ന റഷ്യ – യുക്രൈന്‍ ചര്‍ച്ച അവസാനിച്ചു. സ മ്പൂര്‍ണ സേനാപിന്‍മാറ്റം എന്ന നിലപാടില്‍ യുക്രൈന്‍ ഉറച്ചുനിന്നു. എത്രയും പെട്ടെന്ന് റഷ്യ വെടിനിര്‍ ത്തലിന് തയ്യാറാകണമെന്നും യുക്രൈന്‍ ആവശ്യപ്പെട്ടു. ക്രിമിയയില്‍ നിന്നും ഡോണ്‍ബാസില്‍ നിന്നും റഷ്യന്‍ സേന പിന്മാറണം. വെടിനിര്‍ത്തലും സേനാ പിന്‍മാറ്റവു മാണ് പ്രധാന ആവശ്യങ്ങളെന്ന് യുക്രൈ ന്‍ പ്രസിഡന്റ് വൊളൊഡിമിര്‍ സെലന്‍സ്‌കി ചര്‍ച്ചയ്ക്കു മുന്‍പ് തന്നെ അറിയിച്ചിരുന്നു.

കൂടിക്കാഴ്ചയില്‍ അനുകൂലമായ ഫലമുണ്ടാകുമെന്ന് വിശ്വാസമില്ലെങ്കിലും ചര്‍ച്ച നടക്കട്ടെയെന്നാണ് യു ക്രൈന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവ്, പ്രസിഡന്റിന്റെ ഉപ ദേഷ്ടാവ് മിഖായേല്‍ പോഡൊലിയാക്ക് അടക്കമുള്ള പ്രമുഖര്‍ റഷ്യന്‍ സംഘത്തിലുണ്ടായിരുന്നു. അടിയ ന്തരമായ വെടിനിര്‍ത്തലും റഷ്യയുടെ സേനാപിന്മാറ്റവുമാണ് ചര്‍ച്ച ചെയ്യാന്‍ പോകുന്ന പ്രധാന വിഷയ ങ്ങളെന്ന് യുക്രൈന്‍ വാര്‍ത്താകുറിപ്പിലൂടെ നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍-ബെലാറൂസ് അതിര്‍ ത്തിയിലാണ് ചര്‍ച്ചാവേദി ഒരുക്കിയിരുന്നത്.

അതിനിടെ ഖാര്‍കിവില്‍ റഷ്യ വീണ്ടും ആക്രമണം നടത്തി. ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെ ട്ടു. വ്യോമപാത നിഷേധിച്ച യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് മറുപടിയുമായി റഷ്യ രംഗത്തെത്തി. 36 രാജ്യങ്ങള്‍ക്ക് റഷ്യയിലൂടെയുള്ള വ്യോമപാത റഷ്യ നിഷേധിച്ചു. അതിനിടെ ബലറൂസിലെ എംബസി അമേരിക്ക അടച്ചു. റഷ്യയുടെ സഖ്യരാജ്യം കൂടിയായ ബെലാറൂസില്‍ സമാധാന ചര്‍ച്ചയ്ക്ക് നേരത്തെ യു ക്രൈന്‍ സന്നദ്ധമായിരുന്നില്ല.

അതേസമയം,റഷ്യയിലുള്ള സ്വന്തം പൗരന്‍മാരോട് എത്രയും വേഗം തിരികെ വരാന്‍ അമേരിക്ക നിര്‍ദേ ശം നല്‍കി. മോസ്‌കോയിലെ യുഎസ് എംബസിയാണ് സുരക്ഷ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരക്കുന്നത്. എംബസിയില്‍ അത്യാവാശ്യ ജോലികള്‍ കൈാകാര്യം ചെയ്യാത്ത ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങ ളും ഉടന്‍ റഷ്യ വിടണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദേശം നല്‍കി.

36 രാജ്യങ്ങളുടെ വ്യോമപാത നിഷേധിച്ച് റഷ്യ

അതേസമയം, 36 രാജ്യങ്ങളുടെ വ്യോമപാത റഷ്യ നിഷേധിച്ചു. ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ്, ഇറ്റ ലി, സ്പെയിന്‍, കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കാണ് വിലക്കെന്ന് വാര്‍ത്താ ഏജന്‍സിയാ യ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് മേല്‍ കടുത്ത സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടു ത്തിയ രാജ്യങ്ങളാണ് ഇവ. റഷ്യന്‍ വിദേശകാര്യ മന്ത്രി ലാവ്റോവ് യുഎന്‍ സന്ദര്‍ശനവും റദ്ദാ ക്കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.