Home

തൃശൂരില്‍ വയോധികയുടെ മരണം കൊലപാതകം ; ചെറുമകന്‍ അറസ്റ്റില്‍

തൃശൂര്‍ ചേര്‍പ്പ് കലാശേരിയില്‍ വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവ ത്തില്‍ ചെറുമകന്‍ അറസ്റ്റില്‍. കലാശേരി ഊമന്‍പിള്ളി വീട്ടില്‍ പരേതനായ വേലായു ധന്റെ ഭാര്യ കൗസല്യ (78)യാണ് മരിച്ചത്

തൃശൂര്‍: തൃശൂര്‍ ചേര്‍പ്പ് കലാശേരിയില്‍ വയോധിക കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ചെറുമകന്‍ അറസ്റ്റില്‍. കലാശേരി ഊമന്‍പിള്ളി വീട്ടില്‍ പരേതനായ വേലായുധന്റെ ഭാര്യ കൗസല്യ (78) യാണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്.

വൃദ്ധയുടെ കയ്യിലുണ്ടായിരുന്ന സ്വര്‍ണവള കാണാനില്ലായിരുന്നു. കൊലപാതകത്തിന് പിന്നില്‍ മോഷണമാണെന്ന് പൊലീസിന് സംശയം തോന്നിയിരുന്നു. പോസ്റ്റ്മോര്‍ട്ടത്തില്‍ വയോധിക ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൗസല്യയുടെ ചെറുമകന്‍ ഗോകുല്‍ (30) പിടിയിലായത്. കൗസല്യയുടെ മകന്റെ മകനാണ് പ്രതി. സ്വര്‍ണം തട്ടിയെടുക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം നടത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

കൈ കൊണ്ടും പിന്നീട് തലയണ കൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് ഗോകുല്‍ പൊലീസിന് മൊഴി നല്‍കി. ആശാരിപ്പണിയ്ക്ക് പോയിരുന്ന ഗോകുല്‍ കടുത്ത മദ്യപാനിയാണെന്ന് പൊലീസ് പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.