Breaking News

സന്നദ്ധ സേവനം പ്രോത്സാഹിപ്പിക്കാൻ ദുബായ് ഇമിഗ്രേഷൻ.

ദുബായ് : സന്നദ്ധ സേവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും സമൂഹത്തിന് അർഥവത്തായ സംഭാവന നൽകാനും ലക്ഷ്യമിട്ട് ദുബായ് ഇമിഗ്രേഷൻ വിഭാഗം (ജിഡിആർഎഫ്എ) വൊളന്റിയർ വർക്ക് ലൈസൻസ് പ്രോഗ്രാം നടത്തി. ഫോർവേഡ് മാനേജ്മെന്റ് കൺസൾട്ടിങ്, സോഷ്യൽ എന്റർപ്രൈസസ് യുകെ എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പരിശീലനം പൂർത്തിയാക്കിയ 20 ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.    
പ്രോഗ്രാമിലൂടെ സന്നദ്ധ പ്രവർത്തനങ്ങൾക്കാവശ്യമായ നൂതന കഴിവുകളും രാജ്യാന്തര നിലവാരത്തിലുള്ള പ്രായോഗിക പരിജ്ഞാനവും പങ്കുവച്ചതായി ജിഡിആർഎഫ്എയിലെ ഇൻസ്റ്റിറ്റ്യൂഷനൽ സപോർട്ട് അഫയേഴ്‌സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി. അബ്ദുൽ സമദ് ഹുസൈൻ സുലൈമാൻ അൽ ബലൂഷി പറഞ്ഞു. ഈ സംരംഭം യുഎഇയുടെ പൈതൃകത്തെയും സാമൂഹിക പ്രതിബദ്ധതകളെയും ശക്തിപ്പെടുത്തുന്നതിന് ഏറെ പ്രാധാന്യമുള്ളതാണെന്നും വ്യക്തമാക്കി.
വൈവിധ്യമാർന്ന ശിൽപശാലകളും സംവേദനാത്മക പ്രഭാഷണങ്ങളും ഉണ്ടായിരുന്നു. ഫലപ്രദമായ ആശയവിനിമയം, നേതൃത്വം, വൊളന്റിയർ പ്രോജക്ട് മാനേജ്മെന്റ് എന്നിവയിൽ കഴിവുകൾ വികസിപ്പിക്കാൻ രൂപകൽപന ചെയ്ത കോഴ്സുകൾ പ്രോഗ്രാമിനെ സമ്പന്നമാക്കി. സന്നദ്ധ പ്രവർത്തകരുടെ വിജയഗാഥകളുടെ പ്രചോദനം പങ്കുവയ്ക്കുകയും സന്നദ്ധ സേവന രംഗത്ത് ഉള്ള വെല്ലുവിളികൾ ചർച്ച ചെയ്യുകയും ചെയ്ത സെഷനുകളും ഇതുമായി ബന്ധപ്പെട്ട് നടന്നു. യുഎഇയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട് ഈ പദ്ധതി സമൂഹത്തിലെ ഗുണക്കാരമായ പ്രവർത്തനങ്ങളെ മികച്ച രീതിയിൽ പിന്തുണക്കാൻ സഹായിക്കും. ഇതിലൂടെ ജീവനക്കാരെ സമൂഹത്തിന്റെ ശക്തമായ ഭാഗമാക്കുകയും സാമൂഹിക വ്യവസ്ഥയിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തുകയും ചെയ്യും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.