Breaking News

സന്തോഷ് ഈപ്പന്‍ സമ്മാനിച്ചതല്ല വിനോദിനിയുടെ ഐഫോണ്‍ ; കസ്റ്റംസ് കണ്ടെത്തല്‍ തള്ളി ക്രൈംബ്രാഞ്ച്

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്നത് സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണ്‍ ആണെന്ന കസ്റ്റംസ് കണ്ടെത്തല്‍ തള്ളി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ഉപയോഗി ക്കു ന്നത് സന്തോഷ് ഈപ്പന്‍ സമ്മാനമായി നല്‍കിയ ഐ ഫോണ്‍ ആണെന്ന കസ്റ്റംസ് കണ്ടെത്തല്‍ തള്ളി ക്രൈംബ്രാഞ്ച്. വിനോദിനി ഉപയോഗിക്കുന്നത് സ്വന്തമായി വാങ്ങിയ ഐഫോണെന്നാണ് ക്രൈംബ്രാഞ്ച് വിശദീകരണം.

കവടിയാറിലെ കടയില്‍ നിന്നാണ് ഫോണ്‍ വാങ്ങിയതെന്നു ക്രൈം ബ്രാഞ്ച് പറയുന്നു. വിനോദിനി യുടെ പരാതിയില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കടയുടമ ഫോണ്‍ വാ ങ്ങിയത് സ്പെന്‍സറിലെ ഹോള്‍സെയില്‍ കടയില്‍ നിന്നാണ്. ഇതേ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പനും ഫോണ്‍ വാങ്ങിയതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

രണ്ടു ഫോണുകളുടെയും ഐഎംഇഐ നമ്പര്‍ കസ്റ്റംസ് വാങ്ങിയിരുന്നു. ഇതാകാം ആശയക്കുഴപ്പ ത്തിന് കാരണമായതെന്ന് സംശയമുണ്ട്.സ്‌പെന്‍സര്‍  ജങ്ഷനിലെ കടയില്‍ നിന്ന് വിനോദിനിക്ക് നല്‍കിയ അതേ മോഡല്‍ ഫോണ്‍ സ്റ്റാച്യുവിലെ കടയിലും നല്‍കിയിരുന്നു.സ്റ്റാച്യു വിലെ കടയില്‍ നിന്നാണ് സന്തോഷ് ഈപ്പന്‍ ഐഫോണ്‍ വാങ്ങി സ്വപ്നക്ക് നല്‍കിയത്.

സന്തോഷ് ഈപ്പന്‍ ലൈഫ് മിഷന്‍ ഇടപാടിന് കോഴയായി നല്‍കിയ ഐഫോണുകളിലൊന്ന് വി നോദിനി ഉപയോഗിക്കുന്നതായി കസ്റ്റംസ് നേരത്തെ കണ്ടെത്തിയിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.