Home

വൈഗയുടെ ദുരൂഹ മരണത്തിന് ഉത്തരമായി ; പിതാവ് സനു മോഹന്‍ ഒടുവില്‍ പൊലിസ് വലയില്‍

കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലൂരില്‍ നിന്ന് ഭാ സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയതെന്ന് സൂചന

കാസര്‍കോട്: എറണാകുളം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പതിമൂന്ന്കാരി വൈഗയെ കണ്ടെത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന പിതാവ് സനുമോഹന്‍ പിടിയിലായി. കര്‍ണ്ണാടകയിലെ കാര്‍വാറില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. കൊല്ലൂരില്‍ നിന്ന് ഭാ സ്വകാര്യ ബസില്‍ ഉഡുപ്പിയിലേക്ക് പോയ സനുമോഹന്‍ ഇവിടെ നിന്നാണ് കാര്‍വാറിലെത്തിയതെന്ന് സൂചന.

വൈഗയുടെ ദൂരൂഹ മരണത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന പിതാവ് സനുമോഹന്‍ ആറ് ദിവസം മൂകാംബികയിലുണ്ടായിരുന്നു. എന്നാല്‍ പൊലിസ് എത്തുന്നതിന് മുമ്പ് ഇയാള്‍ ഇവിടെ നിന്ന് മുങ്ങി. എന്നാല്‍ മൂകാംബികയിലെ ലോഡ്ജിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സനുമോഹനെ പൊലിസ് തിരിച്ചറിഞ്ഞു. ഇവിടെ നിന്ന് മുങ്ങിയതോടെ കര്‍ണ്ണാടക പൊലീസിന്റെ സഹായത്തോടെ വ്യാപക തെരച്ചില്‍ നടത്തിയാണ് സനുമോഹനെ പൊലിസ് വലയിലാക്കിയത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ കാര്‍ കോയമ്പത്തൂര്‍ വരെ എത്തിയതായി നേരത്തെ കണ്ടെത്തി. തുടര്‍ന്നു രണ്ടാഴ്ചയോളം തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെയാണ് ഇയാള്‍ 10 മുതല്‍ 16 വരെ കൊല്ലൂരില്‍ താമസിച്ചതായി വ്യക്തമായതും ഇവിടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പിടിയിലായതും.

മാര്‍ച്ച് 20നാണ് സനു മോഹനെയും മകള്‍ വൈഗയെയും(13) കാണാതായത്. വൈഗയെ പിറ്റേന്നു കൊച്ചി മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സനു മോഹനെ കണ്ടെത്താനായില്ല.

വൈകീട്ട് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനം നടത്തി കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറേറ്റ് അറിയിച്ചു.പൂനെയിലെ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ കൂടി പ്രതിയായ സനുമോഹനെ കണ്ടെത്താന്‍ രാജ്യവ്യാപക അന്വേഷണമാണ് നടക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതി പിടിയിലാകുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.