കെ. ബി. പ്രസന്നകുമാർ
വിക്ടോറിയ ടെർമിനസ്സിലെ പ്ലാറ്റുഫോമുകളിലൊന്നിൽ വണ്ടി നിന്നതോടെ അതിൻ്റെ വാതിലുകളിൽ കൂടിയും ജനലുകളിൽ കൂടിയും മനുഷ്യർ ധിറുതി പിടിച്ചു പുറത്തു ചാടാൻ തുടങ്ങി. കരിയും പൊടിയും പറ്റി കറുത്ത മനുഷ്യർ. ചിരിയും അമ്പരപ്പും മ്ലാനതയും അവരുടെ മുഖത്ത് ഇടകലർന്നു . ഭാഷയോ ആശയങ്ങളോ ഇല്ലാത്ത ഇരമ്പൽ …”അഞ്ച് പതിറ്റാണ്ടുകൾക്കു മുൻപ് “ ആൾക്കൂട്ട “ ത്തിൽ ആനന്ദ് ബോംബ എന്ന അന്നത്തെ മഹാനഗരത്തെ ഇങ്ങനെ എഴുതിത്തുടങ്ങി . ഇപ്പോഴും വായനയുടെ സജീവതയിൽ ആ നോവൽ തുടരുന്നു. ഇതാ , ഇപ്പോൾ ആ മഹാനഗരത്തിൻ്റെ ഭാഷയും ആശയവും സങ്കൽപ്പനങ്ങളും യാഥാർത്ഥ്യങ്ങളും എന്താണെന്ന് , മലയാളിയുടെ ബോംബെ എന്താണെന്ന് അന്വേഷിക്കുവാനുള്ള വലിയ പരിശ്രമവുമായി ഒരാൾ മുന്നോട്ടു വന്നിരിക്കുന്നു.
സജി എബ്രഹാം . “മുംബൈ, ചരിത്രവും വർത്തമാനവും “ എന്ന അറുനൂറോളം പുറങ്ങളുള്ള പുസ്തകത്തിലൂടെ സജി ബോംബയുടെ കാലങ്ങളിലൂടെ , കാലാന്തരങ്ങളിലൂടെ സഞ്ചരിക്കുന്നു . മുംബൈ നഗരത്തിൻ്റെ ചരിത്രം, രാഷ്ട്രീയം, സംസ്ക്കാരം , ബഹുമുഖ ജീവിത വ്യാപാരങ്ങൾ , വിദ്യാഭ്യാസ മേഖല , സാമൂഹിക നീതി ,, സാഹിത്യം / കല , ചേരികൾ, ആരോഗ്യം, ആത്മീയ പാതകൾ, ഗതാഗതം, കലാപങ്ങൾ , വ്യക്തി മികവുകൾ, സ്മാരകങ്ങൾ , ക്രിക്കറ്റ്, സിനിമ , അധോലോകങ്ങൾ … ബോംബേയിലെ നഗരജീവിതത്തിൻ്റെ സമസ്ത മേഖലകളിലൂടെയും സജി ഏബ്രഹാം കടന്നു പോകുന്നു.
ഈ പുസ്തകത്തിലെ ഇരുനൂറോളം പുറങ്ങൾ, നൂറ്റാണ്ട് പഴക്കമുള്ള , ചരിത്രമുള്ള ബോംബെയില മലയാളി സാന്നിദ്ധ്യത്തെ അന്വേഷിക്കുവാൻ ഉപയോഗിച്ചിരിക്കുന്നു . ഇരുപത്തഞ്ച് ലക്ഷത്തിലധികം മലയാളികൾ പാർക്കുന്ന നഗരത്തിൽ അവരുടെ സവിശേഷ മുദ്രകൾ അടയാളപ്പെടുത്താനുള്ള ശ്രമം ഇതിലുണ്ട്. വ്യവസായം , ഒദ്യോഗിക ജീവിതം , എഴുത്ത് കല, രംഗകല, ആരാധാനാലയങ്ങൾ , സമുദായ സംഘടനകൾ, മലയാളികളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ , മലയാളം പ്രസിദ്ധീകരണങ്ങൾ, ചിത്രകലയിലെയും സംഗീതത്തിലെയും മലയാളി സാന്നിദ്ധ്യങ്ങൾ , സാംസ്കാരിക സദസ്സുകൾ , നാടകം എന്നിങ്ങനെയുള്ള മേഖലകളിലെ മലയാളികളുടെ ഇടപെടൽ വിശദമായി അന്വേഷിക്കുന്നു . നിരവധി വ്യക്തികളെ മുന്നിലേക്ക് കൊണ്ടു വരുന്നു. മുംബൈ സിനിമാലോകത്തെ മികച്ച ക്യാമറാമാൻമാരിലൊരാളായ സി.കെ. മുരളീധരനെ പോലെയുള്ള ചിലരെ വിട്ടു പോയിട്ടുണ്ടെങ്കിലും അടുത്ത പതിപ്പുകളിൽ അത്തരം കുറവുകൾ പരിഹരിക്കാവുന്നതേ ഉള്ളൂ.
മുംബൈയുടെ ചരിത്രവും വർത്തമാനവും കാലങ്ങളിലൂടെ സംഭവിക്കുന്ന ജീവിതഗതിപരിണാമങ്ങളും ശ്രദ്ധേയമായ രീതിയിൽ അന്വേഷിക്കുന്ന വലിയൊരു ശ്രമമാണ് സജി എബ്രഹാം ഈ പുസ്തകത്തിൽ നടത്തിയിരിക്കുന്നത്.
അഭിനനനം.
മുംബൈ:
ചരിത്രവും വർത്തമാനവും
സജി എബ്രഹാം
പേജുകൾ 596
പ്രസാധകർ:
സാഹിത്യ പ്രവർത്തക സഹകരണ സംഘം , കോട്ടയം .
വില : Rs 800/-
Log on to www.spcsindia.com For ordering the book
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.