ദുബായ് : അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്തയാഴ്ച ഗൾഫ് സന്ദർശിക്കുന്നു. ഇതിന് മുന്നോടിയായി യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിലെ ചർച്ചകളിൽ ട്രംപ് പ്രധാന വിഷയമായി. അബുദാബിയിൽ ട്രംപ് ടവർ പദ്ധതി ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് അടുത്ത കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, സന്ദർശന സമയത്ത് തന്നെ പ്രഖ്യാപനം ഉണ്ടാകുമോ എന്ന കാര്യത്തിൽ സ്ഥിരീകരണം ഇല്ല.അതേസമയം, ഡൗൺടൗൺ ദുബായിലെ 80 നിലകളുള്ള ട്രംപ് ഇന്റർനാഷനൽ ഹോട്ടൽ & ടവറിന്റെ വിൽപന ശക്തമായി തുടരുന്നു. രണ്ട് ബെഡ്‌റൂം അപ്പാർട്ട്മെന്റുകൾ 40 ലക്ഷം ദിർഹം മുതൽ തുടങ്ങിയപ്പോൾ നാലു ബെഡ്‌റൂം പെൻറ്റ്‌ഹൗസുകൾക്ക് വില 70 ദശലക്ഷത്തിലുമേറെയാണ്. ഹോട്ടലിനായി 18 നിലകൾ മാറ്റിവച്ചിരിക്കുന്നതും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകമാണ്.സൗദി ജിദ്ദയിലെ ട്രംപ് ടവറിന്റെ വിജയകരമായ തുടക്കത്തിന് ശേഷം ദുബായ് പദ്ധതിയും വിൽപന ലക്ഷ്യങ്ങൾ കൈവരിക്കുമെന്നാണ് പ്രതീക്ഷ. ദാർ ഗ്ലോബൽ ആണ് പദ്ധതിയുടെ വികസനം നടത്തുന്നത്. ഒമാനിലെ ഗോൾഫ് കമ്യൂണിറ്റിയുമായി ബന്ധപ്പെട്ട മറ്റൊരു ട്രംപ് പദ്ധതിയുമായി ഇവർക്ക് ബന്ധമുണ്ട്. ദമാക് ഹിൽസിലെ ട്രംപ് എസ്റ്റേറ്റ്സിന് ശേഷം ട്രംപ് ഓർഗനൈസേഷൻറെ രണ്ടാമത്തെ പ്രധാന ദുബായ് പദ്ധതി കൂടിയാണിത്. 2013ൽ 30-35 ലക്ഷം ദിർഹത്തിൽ ആരംഭിച്ച ദമാക് ഹിൽസിലെ ആഡംബര വില്ലകൾ ഇപ്പോൾ അഞ്ചുകോടിയിലേറെ ദിർഹം വിലയിലെത്തിയിട്ടുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.