Home

സംസ്ഥാനത്ത് പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ല ; കോവിഡ് സുരക്ഷ വേണമെന്ന് അധ്യാപക സംഘടന

പത്താംക്ലാസ് പരീക്ഷകള്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ത്തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമെ ന്നിരിക്കേ, പൊതുവില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം

 

തിരുവനന്തപുരം: സംസ്ഥാനത്തെ പത്താംക്ലാസ് പരീക്ഷകളില്‍ മാറ്റമില്ലെന്നും നിലവില്‍ നിശ്ച യിച്ച ഷെഡ്യൂള്‍ പ്രകാരം തന്നെ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പത്താംക്ലാസ് പരീ ക്ഷകള്‍ നിശ്ചയിച്ച ഷെഡ്യൂളില്‍ത്തന്നെ തുടരാനാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനമെ ന്നി രിക്കേ, പൊതുവില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശയക്കുഴപ്പം പ്രകടമാണ്.

പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കാനും പന്ത്രണ്ടാംക്ലാസ് പരീക്ഷകള്‍ മാറ്റാനും തീരുമാനിച്ചിരുന്നു. അതേസമയം, ഐസി എസ്ഇ, ഐഎസ്ഇ പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ച് എന്ത് വേണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല.

അതെസമയം എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്കായി പത്ത് ലക്ഷം കുട്ടികളും പതിനായി രക്കണക്കിന് അധ്യാപകരും ദിവസവും യാത്ര ചെയ്യേണ്ടതായി വരുന്നത് വ്യാപന നിരക്ക് ഇനിയും വര്‍ദ്ധിക്കുന്നതിനിടയാക്കുമെന്ന് അധ്യാപക സംഘടനകള്‍ ചൂണ്ടിക്കാട്ടി.റംസാന്‍ മാസമായ തിനാല്‍ നോമ്പെടുത്തു പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കുണ്ടാകുന്ന പ്രയാസങ്ങളും ക്ഷീണവും കോവിഡി ന്റെ വ്യാപന നിരക്ക് വര്‍ദ്ധിപ്പിക്കുവാനു ള്ള സാധ്യതയും തള്ളിക്കളയുവാനാവില്ല. കോവിഡ് വ്യാപ നം തെരഞ്ഞെടുപ്പിനു മുന്‍പ് 2500 ആയിരുന്നു. ഇപ്പോള്‍ 7500 ആയി ഉയര്‍ന്നിരി ക്കുന്നു. വ്യാപന നിരക്ക് 2.5 ശതമാനത്തില്‍ നിന്നും 11ശതമാനമായും ഉയര്‍ന്നു. ഈ സാഹചര്യത്തില്‍ പരീക്ഷാ ജോ ലി  ചെയ്യുന്ന അധ്യാപകര്‍ക്കും കുട്ടികള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ സര്‍ക്കാര്‍ ഒരുക്കി കോവി ഡ് വ്യാപനമുണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ കൈക്കൊള്ളണമെന്ന് കെ.പി.എസ്.ടി.എ. സംസ്ഥാ ന  പ്രസിഡന്റ് എം.സലാഹുദീനും ജനറല്‍ സെക്രട്ടറി സി.പ്രദീപും ആവശ്യപ്പെട്ടു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.