കേരളത്തിന്റെ നിയമപഠന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായരന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍
തിരുവനന്തപുരം : ലോ അക്കാദമി മുന്‍ ഡയറക്ടര്‍ കോലിയക്കോട് നാരായണന്‍ നായര്‍ (ഡോ:എന്‍ നാരായണന്‍ നായര്‍ അന്തരിച്ചു. 92 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള സര്‍വകലാശാലയില്‍ നിന്ന് ആദ്യമായി നിയമത്തില്‍ പി എച്ച് ഡി ലഭിച്ച കോലിയക്കോട്, കേരളത്തില്‍ നിയമ പഠനവുമായി ബന്ധപ്പെട്ട നിര്‍ണായക മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. ദീര്‍ഘകാലം ബാര്‍ കൗണ്‍സില്‍ അംഗമായിരുന്നു.
കേരളത്തില്‍ സമാധാന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ശര്‍മാജിയോടൊപ്പം അദ്ദേഹം നിസ്തുലമായ സംഭാവന നല്‍കി. ‘സമാധാനം നാരായണന്‍ നായര്‍’ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു. നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളിയാണ് അദ്ദേഹം.
കേരള സര്‍വകലാ ശാലാ സിന്‍ഡിക്കേറ്റ് അംഗമായി ദീര്‍ഘ നാള്‍ പ്രവര്‍ത്തിച്ചു.
മുന്‍ ഐഎഎഎസ് ഉദ്യോഗസ്ഥ പൊന്നമ്മയാണ് ഭാര്യ. മക്കള്‍: രാജ് നാരായണന്‍, ലക്ഷ്മി നായര്‍ ( ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍), നാഗരാജ് നാരായണന്‍ (കേരള ഹൈക്കോടതി മുതിര്‍ന്ന അഭിഭാഷകന്‍).
നിയമപഠന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനും – മുഖ്യമന്ത്രി
കേരള ലോ അക്കാദമി ലോ കോളേജ് സ്ഥാപക ഡയറക്ടര്‍ ഡോ. എന്‍. നാരായണന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരളത്തിന്റെ നിയമപഠന മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ് നാരായണന്‍ നായരന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയ മാക്കു ന്നതിനും അദ്ദേഹം പ്രയത്‌നിച്ചു. സാമൂഹിക പ്രശ്‌നങ്ങളില്‍ നാരായണന്‍ നായര്‍ സജീവമായി ഇടപെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ നിയമ പഠന മേഖലക്ക് വലിയ നഷ്ട മാണ്. അടുത്ത സുഹൃത്തായ നാരായണന്‍ നായരുടെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടി യാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തിന് അപരിഹാര്യമായ നഷ്ടം : കാനം രാജേന്ദ്രന്‍
നാരായണന്‍ നായരുടെ നിര്യാണം വിദ്യാഭ്യാസ രംഗത്തിന് അപരിഹാര്യമായ നഷ്ടം ആണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമ പഠന രംഗത്തു അദ്ദേഹം തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.