News

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കി: മുഖ്യമന്ത്രി

സംസ്ഥാനത്തെ 98 ശതമാനം റോഡുകളും ഗതാഗതയോഗ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശംഖുമുഖം എയർപോർട്ട് റോഡിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമരാമത്ത് വകുപ്പിന് കീഴിൽ 9530 കിലോമീറ്റർ റോഡാണ് ഗതാഗതയോഗ്യമായത്. ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ 5000 റോഡുകളാണ് പുനരുദ്ധരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 961 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. റീബിൽഡ് കേരള പദ്ധതിയിൽ ഗ്രാമീണ റോഡ് നിർമാണത്തിന് 392 കോടി രൂപയുടെ ഭരണാനുമതി നൽകി. നൂറ്ദിന കർമ പദ്ധതിയുടെ ഭാഗമായി 189 റോഡുകൾ മൂന്നു മാസത്തിനകം ഗതാഗതത്തിന് തുറന്നു നൽകും.
കിഫ്ബിയിൽ നിന്ന് 1451 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. കിഫ്ബിയുടെ 14700 കോടി രൂപയുടെ റോഡ് നവീകരണം ഉൾപ്പെടെ അടിസ്ഥാന വികസന പദ്ധതികൾ പുരോഗമിക്കുന്നു. നബാർഡിന്റെ സഹായത്തോടെ 950 കോടി രൂപ ചെലവഴിച്ചുള്ള റോഡ് നവീകരണ പ്രവൃത്തികൾ അന്തിമഘട്ടത്തിലാണ്.
158 കിലോമീറ്റർ കെ. എസ്. ടി. പി റോഡ്, കുണ്ടന്നൂർ വൈറ്റില ഫ്‌ളൈഓവർ അടക്കം 21 പാലങ്ങൾ എന്നിവയുടെ നിർമാണ പ്രവർത്തനം ഉടൻ പൂർത്തിയാകും. സമസ്ത മേഖലയിലും കോവിഡ് വെല്ലുവിളി ഉയർത്തുന്നുണ്ടെങ്കിലും ലക്ഷ്യമിട്ട വികസന പദ്ധതികൾ തടസമില്ലാതെ പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്.
നാടിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള സുഭിക്ഷ കേരളം പദ്ധതി നാട് സ്വീകരിച്ചു കഴിഞ്ഞു. 2100 കോടി രൂപയുടെ ഖരമാലിന്യ നിർമാർജന പദ്ധതി സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ സഹായിക്കും. ക്ഷേമപ്രവർത്തനങ്ങളിലും സമാനതകളില്ലാത്ത നടപടി സ്വീകരിച്ചു. വികസനത്തിനും സേവനത്തിനും പുതിയ മാതൃക തീർത്ത് മുന്നേറാനാണ് ശ്രമിക്കുന്നത്. ജനങ്ങളുടെ പൂർണ പിന്തുണ കാരണമാണ്് ഇതെല്ലാം സാധ്യമാകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ അധ്യക്ഷത വഹിച്ചു.
The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.