News

കെൽട്രോൺ വെന്റിലേറ്റർ നിർമ്മിക്കുന്നു; പ്രതിരോധ വകുപ്പുമായി കരാർ ഒപ്പിട്ടു

കേരളാ സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്‌മെന്റ് കോർപ്പറേഷൻ (കെൽട്രോൺ) മെഡിക്കൽ രംഗത്തിന് ആവശ്യമായ വെന്റിലേറ്റർ നിർമ്മാണം തുടങ്ങുന്നു. സാങ്കേതികവിദ്യ കൈമാറ്റത്തിനുള്ള കരാർ കെൽട്രോണും ഡിഫൻസ് റിസർച്ച് ഡവലപ്മെന്റ് ഓർഗനൈസേഷന് (ഡി ആർ ഡി ഒ) കീഴിലെ മെഡിക്കൽ  സൊസൈറ്റി ഫോർ ബയോമെഡിക്കൽ ടെക്നോളജി (എസ് ബി എം ടി) യും ഒപ്പുവെച്ചു. ഒരു വർഷത്തിനകം വെന്റിലേറ്റർ വിപണിയിൽ ഇറക്കാനാകും.

വെന്റിലേറ്ററിന്റെ രൂപകൽപ്പന, എംബഡഡ്ഡ് സിസ്റ്റം ഡിസൈൻ, മെക്കാനിക്കൽ മൊഡ്യൂൾ നിർമ്മാണം,  സോഫ്റ്റ്‌വെയർ കോഡിങ് എന്നിവ കെൽട്രോൺ നടത്തും. ഗുണനിലവാര പരിശോധനകൾക്ക് വിധേയമാക്കി സർട്ടിഫിക്കേഷനുകൾ നേടിയെടുത്ത ശേഷം വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണം തുടങ്ങും. തിരുവനന്തപുരം കരകുളത്തെ കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലെക്സിലെ സ്ട്രാറ്റജിക് ഇലക്ട്രോണിക്സ് ഗ്രൂപ്പിനാണ് പദ്ധതിയുടെ ചുമതല.
നിലവിൽ അൾട്രാവയലറ്റ് ബാഗേജ് അണുനശീകരണ സംവിധാനം,  മൾട്ടി പ്രോബ് തെർമ്മൽ സ്‌കാനർ, ഹാൻഡ് ഹെൽഡ് തെർമ്മൽ പ്രോബ്, പേപ്പർ ഡിസിൻഫെക്ടർ എന്നിവ കെൽട്രോൺ അരൂർ യൂണിറ്റിൽ നിർമ്മിക്കുന്നുണ്ട്. പത്തു വർഷത്തേക്ക് സൗജന്യമായി സാങ്കേതികവിദ്യ ഉപയോഗിക്കാനാകും. അതിനു ശേഷം ചെറിയ ശതമാനം റോയൽറ്റി ഫീസായി കെൽട്രോൺ എസ് ബി എം ടിയ്ക്ക്  നൽകണം.
കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആവശ്യമായ സുരക്ഷാ, മെഡിക്കൽ ഉപകരണങ്ങൾ തദ്ദേശീയമായി നിർമ്മിക്കാൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ പൊതുമേഖലാ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചിരുന്നു. തുടർന്ന് സാങ്കേതികവിദ്യ ലഭ്യമാക്കാൻ വി എസ് എസ് സി, ഡി ആർ ഡി ഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി കെൽട്രോൺ ബന്ധപ്പെട്ടാണ് പുതിയ കരാർ ഒപ്പിടുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയത്.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.