കേന്ദ്ര ഉപരിതല ഗതാഗത, ദേശീയപാത മന്ത്രാലയം 2020 ലെ നാഷണൽ ഹൈവേ എക്‌സലൻസ് അവാർഡിന് നിർദേശങ്ങൾ ക്ഷണിച്ചു. പ്രോജക്ട് മാനേജ്മെന്റ്, ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്, ഗ്രീൻ ഹൈവേ, ഇന്നൊവേഷൻ, ഹൈവേ സേഫ്റ്റി, ടോൾ മാനേജ്മെന്റ്, ഔട്ട്‌സ്റ്റാൻഡിംഗ് വർക്ക് ഇൻ ചലഞ്ചിങ്ങ് കണ്ടീഷൻസ് തുടങ്ങി ആറു മേഖലകളിലാണ് എല്ലാവർഷവും അവാർഡുകൾ നൽകുന്നത്.
https://bhoomirashi.gov.in/awards വഴി ഈ മാസം 19 നകം അപേക്ഷ സമർപ്പിക്കാം. വിജയികളെ ഈ വർഷം ഡിസംബറിൽ പ്രഖ്യാപിക്കും.
2018 മുതലാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. ഹൈവേ മാനേജ്മെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കമ്പനികളെ അംഗീകരിക്കുകയും മികച്ച നിലവാരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനായി അവരുടെ പരിധിക്കപ്പുറവും പ്രവർത്തിക്കുന്ന ഏജൻസികളെ അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. രാജ്യത്തെ ദേശീയ പാത അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്നവർക്കിടയിൽ ആരോഗ്യകരമായ മത്സരം സൃഷ്ടിക്കുന്നതിനും രാജ്യത്ത് റോഡ് ശൃംഖല വികസിപ്പിക്കുകയെന്ന വലിയ ലക്ഷ്യത്തിന് കൂടുതൽ സംഭാവനകൾ നൽകുന്നതിനും ഇത് സഹായകരമാവും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.