Entertainment

സംസ്‌കാര – വംശീയ വൈരുധ്യങ്ങള്‍ക്കിടെ സ്വസ്ഥതയുടെ ലോകം തുന്നിമെനഞ്ഞ് മായ മിമ

സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗസില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ 26കാരിയുടെ ‘ലുക്കിംഗ് എറൗണ്ട്, ലുക്കിംഗ് ബാക്ക്’ എന്ന പ്രതിഷ്ഠാ പന (ഇന്‍സ്റ്റലേഷന്‍)ത്തില്‍ ഓര്‍മ്മകളും സമീപകാല അനുഭവങ്ങളും ഭാവനയും ഉള്‍ച്ചേരുന്നു

കൊച്ചി: ഭിന്ന രാജ്യക്കാരായ മാതാപിതാക്കള്‍. കുടുംബത്തില്‍ വ്യത്യസ്ത വംശീയ സംസ്‌കാരങ്ങളുടെ പൊ രുത്തക്കേടുകള്‍. ഇതിനിടയില്‍പെട്ട് അസഹ്യമായ അസ്വസ്ഥതകളിലും സ്വത്വം സംബന്ധിച്ച ആശയക്കു ഴപ്പങ്ങളിലും ഉഴറുമ്പോള്‍ പോണ്ടിച്ചേരിയില്‍ നിന്നുള്ള മായ മിമയെ ജീവിതത്തില്‍ ഉറപ്പിച്ചു നിര്‍ത്തുന്ന ത് കലാവിഷ്‌കാരങ്ങളാണ്. സ്റ്റുഡന്റ്സ് ബിനാലെയുടെ ഭാഗമായി മട്ടാഞ്ചേരി വികെഎല്‍ വെയര്‍ഹൗ സില്‍ പ്രദര്‍ശിപ്പിക്കുന്ന ഈ 26കാരിയുടെ ‘ലുക്കിംഗ് എറൗണ്ട്, ലുക്കിംഗ് ബാക്ക്’ എന്ന പ്രതിഷ്ഠാ പന (ഇന്‍ സ്റ്റലേഷന്‍)ത്തില്‍ ഓര്‍മ്മകളും സമീപകാല അനുഭവങ്ങളും ഭാവനയും ഉള്‍ച്ചേരുന്നു.

ജപ്പാന്‍ സ്വദേശിയാണ് മായ മിമയുടെ അമ്മ. അച്ഛന്‍ ഇന്ത്യക്കാരനും. കുടുംബത്തിലെ വംശീയ സംസ്‌കാ ര വൈരുധ്യം തന്നെ സ്വത്വ പ്രതിസന്ധിയിലും കടുത്ത ആശയക്കുഴപ്പങ്ങളിലും കൊണ്ടെത്തിച്ചെന്ന് മായ മിമ പറയുന്നു. തനിക്ക് സന്തോഷവും സമാധാനവും സൈ്വര്യവും തരുന്ന ലോകം കലാവിഷ്‌കാരത്തി ലൂടെ കണ്ടെത്താനായി. സ്വന്തമെന്ന ബോധം, ബന്ധുത്വം എന്ന പ്രമേയത്തിലൂന്നിയ ഇന്‍സ്റ്റലേഷന് പഴ യതുള്‍പ്പെടെ പലതരം തുണിയും അലങ്കാരതയ്യലും എംബ്രോയ്ഡറിയും അക്രിലിക്കു മൊക്കെയാണ് മാധ്യമങ്ങളും സങ്കേതങ്ങളും.

ആറ് ആവിഷ്‌കാരങ്ങളുള്‍പ്പെടുന്ന പരമ്പരയാണ് ‘ലുക്കിംഗ് എറൗണ്ട്, ലുക്കിംഗ് ബാക്ക്’ ഇന്‍സ്റ്റലേഷന്‍. ജപ്പാനിലെയും ഇന്ത്യയിലെയും അപ്പൂപ്പനമ്മൂമ്മമാരെയും ബന്ധുക്ക ളെയും അതത് പശ്ചാത്തലങ്ങളില്‍ തുന്നിച്ചേര്‍ത്തും നിറംകൊടുത്തും മായ മിമ ആവിഷ്‌കരിച്ചിട്ടുണ്ട്. പലരും പതിറ്റാണ്ടുകളായി തമ്മില്‍ കണ്ടിട്ടില്ലാത്തവരാണ്. ഇരു കൂട്ട രും സംസ്‌കാരങ്ങളും ഒരു കൂരയ്ക്ക് കീഴില്‍ കൊണ്ടുവരുന്നതാണ് മായ യുടെ ഭാവനയില്‍. സ്വസ്ഥതയുടെ ലോകം തുന്നി മെനഞ്ഞെടുക്കുന്നു ഈ യുവകലാകാരി.

പശ്ചിമ ബംഗാള്‍ ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വ്വകലാശാലയില്‍ നിന്ന് കലാചരിത്രത്തില്‍ ബിരുദധാരിണിയാണ് മായ മിമ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.