സംഘപരിവാര്‍ ആക്രമണത്തെതുടര്‍ന്ന് നിര്‍ത്തിവച്ച സിനിമാ ചിത്രീകരണം കോങ്ങാട് തൃപ്പലമുണ്ടയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ വീണ്ടും തുടങ്ങി. ‘നീയാം തണല്‍’ എന്ന സിനിമയുടെ ചിത്രീകരണമാണ് ഞായറാഴ്ച പുനരാരംഭിച്ചത്
പാലക്കാട് : സംഘപരിവാര്‍ ആക്രമണത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച സിനിമ ‘നീയാം തണല്‍’ ചിത്രീ കരണം കോങ്ങാട് തൃപ്പലമുണ്ടയില്‍ ഡിവൈ എഫ്ഐ പ്രവര്‍ത്തകരുടെ സംരക്ഷണയില്‍ വീണ്ടും തുടങ്ങി. ഹിന്ദു മസ്ലീം പ്രണയം പ്രമേയമാക്കിയ സിനിമയുടെ ചിത്രീകരണമാണ് സ്ഥലത്തെ ആര്‍.എസ്.എസ് ബിജെപി സംഘം മുടക്കിയത്. കടമ്പഴിപ്പുറം വായില്യാംകുന്ന് ക്ഷേത്രപരിസരത്തായിരുന്നു സിനിമയുടെ ചിത്രീകരണം.
സിനിമയിലെ കഥാപാത്രങ്ങളുടെ വേഷവും സൈറ്റിലെ കൊടിതോരണങ്ങളും മറ്റും ചൂണ്ടിക്കാട്ടി വര്‍ഗീയത പ്രചരിപ്പിച്ചായിരുന്നു അക്രമണം. ചിത്രീകരണ സാമഗ്രികളും തകര്‍ത്തു. രാഷ്ട്രീയപാര്‍ടികളുടെ കൊടിയും രണ്ടു മതസ്ഥര്‍ പ്രണയിക്കുന്ന രംഗം ചിത്രീകരിച്ചതുമാണ് ആര്‍എസ്എസുകാരെ പ്രകോപിപ്പിച്ചത്. ചുവന്ന കൊടി കണ്ടതോടെ ഹാലിളകിയ ആര്‍എസ്എസ് സംഘം ആസൂത്രിതമായി ആക്രമിക്കുകയായിരുന്നു. അഭിനയിക്കാന്‍ വന്ന എട്ടുവയസുകാരിക്കും പരിക്കേറ്റിരുന്നു. അക്രമികളില്‍ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സംഘപരിവാര്‍ സംഘത്തിനെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. തുടര്‍ന്ന് സിനിമയുടെ ചിത്രീകരണത്തിനുള്ള സംരക്ഷണം ഡിവൈ എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം ഞായറാഴ്ച പുനരാരംഭിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.