കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് അടങ്ങിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്.
തിരുവനന്തപുരം: ബന്ധുനിയമ കേസില്‍ മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കണമെന്ന ലോകാ യുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. മന്ത്രിയുടെ ബന്ധു കെടി അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജരായി നിയമിച്ച നടപടി ചട്ടവി രുദ്ധമാണെന്നും അധികാര ദുര്‍വിനിയോഗമാണെന്നും അതിനാല്‍ അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവാണ് ഇന്ന് രജിസ്ട്രാര്‍ കൈമാറി യത്. ഇതോടെ മുഖ്യമന്ത്രിയാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത്. സത്യപ്രതിജ്ഞാ ലംഘ നവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തല്‍സ്ഥാനത്തു നിന്ന് മുഖ്യമന്ത്രി നീക്കണ മെ ന്നാണ് ഉത്തരവിലുള്ളത്.
അതേസമയം ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ.ടി. ജലീല്‍ കോടതിയെ സമീപിച്ചി രിക്കുകയാണ്. ബന്ധുനിയമന ആരോപണം നേരത്തെ ഹൈക്കോടതിയും ഗവര്‍ണറും പരിശോ ധിച്ചതാണെന്നും ഇതൊന്നും പരിഗണിക്കാതെയുളള ഉത്തരവ് ഏകപക്ഷീയമാണെന്നാണ് മന്ത്രിയുടെ വാദം. തന്റെ ഭാഗം പരിഗണിക്കാതെയും വസ്തുതകള്‍ പൂര്‍ണ്ണമായി അപഗ്രഥി ക്കാതെയും ലോകായുക്ത ഇറക്കിയ ഉത്തരവ് റദ്ദാക്കണ മെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കും വരെ ലോകായുക്ത ഉത്തരവിലെ തുടര്‍ നടപടികളും പാടില്ലെന്നാണ് മന്ത്രി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.