Breaking News

ഷെയ്ഖ് സായിദ് ഫെസ്റ്റിലേക്ക് സൗജന്യ ബസ് സർവീസ്

അബുദാബി : അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലേക്ക് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) സൗജന്യ ബസ് സർവീസ് ആരംഭിച്ചു. നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിൽനിന്ന് ആരംഭിക്കുന്ന സർവീസ് അൽഇത്തിഹാദ് സ്ട്രീറ്റിലെ റബ്ദാൻ മാൾ, ബനിയാസ് എന്നിവിടങ്ങളിലൂടെ ഫെസ്റ്റിവൽ നഗരിയിൽ എത്തും. പ്രവൃത്തി ദിനങ്ങളിൽ 48 ട്രിപ്പും വാരാന്ത്യങ്ങളിൽ 54 ട്രിപ്പുകളുമുണ്ടാകും. നഗരത്തിൽനിന്നും 45 കി.മീ അകലെയുള്ള ഫെസ്റ്റിലേക്ക് സ്വന്തം വാഹന സൗകര്യമില്ലാത്ത സാധാരണക്കാർക്ക് എത്തിപ്പെടാൻ ബസ് സർവീസ് സഹായകമാകും. ഇതേസമയം മുസഫ ഉൾപ്പെടെ എമിറേറ്റിന്റെ ഇതര ഭാഗങ്ങളിൽനിന്നും സൗജന്യ ബസ് സർവീസ് സേവനം ലഭിക്കാൻ നഗരത്തിലെ ബസ് സ്റ്റാൻഡിൽ പോകണം. അതിനാൽ എമിറേറ്റിന്റെ ഇതര ഭാഗങ്ങളിൽനിന്ന് സൗജന്യ  ബസ് സർവീസ് അനുവദിക്കണമെന്നാണ്  ഇവിടെ ജോലി ചെയ്യുന്ന വിദേശികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.
നഗരത്തിൽനിന്ന്
ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്കുശേഷം 3 മുതൽ രാത്രി 10 വരെ 20 മിനിറ്റ് ഇടവിട്ട് ബസ് സർവീസുണ്ടാകും. ഉത്സവ നഗരിയിൽനിന്ന്. വൈകിട്ട് 4.30 മുതൽ രാത്രി 12 വരെ നഗരത്തിലേക്കു സർവീസുണ്ടാകും.
മറ്റു ദിവസങ്ങൾ
വെള്ളി, ശനി ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിൽ അബുദാബിയിൽനിന്ന് രാത്രി 11 വരെയും ഉത്സവ നഗരിയിൽ നിന്ന് പുലർച്ചെ 1.10 വരെയും സർവീസുണ്ടാകും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.