ദുബായ് : അബുദാബിക്കും ദുബായിക്കും ഇടയിൽ ഷെയർ ടാക്സി സർവീസ് നടത്താൻ ആർടിഎ തീരുമാനിച്ചു. 6 മാസത്തേക്ക് പരീക്ഷണ അടിസ്ഥാനത്തിലാണ് സർവീസ്. ഇബ്നു ബത്തൂത്ത മാളിൽ നിന്നു അബുദാബി അൽ വഹ്ദാ മാളിലേക്കാണ് സർവീസ്. ടാക്സി നിരക്ക് യാത്രക്കാർക്ക് ഇടയിൽ വീതിച്ചു പോകും.
സ്ഥിരം യാത്രികർക്ക് ചെലവ് കുറയ്ക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം. ടാക്സി നിരക്കിൽ 75% വരെ ലാഭമാണ് യാത്രക്കാർക്ക് ഉണ്ടാവുക. 4 പേര് യാത്ര ചെയ്താൽ അബുദാബി വരെ ഒരാൾക്ക് 66 ദിർഹമാണ് ചെലവ്. 3 പേരാണെങ്കിൽ 88 ദിർഹവും 2 പേരാണെങ്കിൽ 132 ദിർഹവുമാണ് ചെലവ്. ഒരാൾ തനിച്ചു ടാക്സിയിൽ പോകുമ്പോൾ 264 ദിർഹം വേണ്ടിവരും. ഒരേ ദിശയിലേക്കു പോകുന്ന ഒന്നിലധികം യാത്രക്കാരുണ്ടെങ്കിൽ ചെലവ് കുറയും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.